Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ സൈനിക പൊലീസ്​ കമാൻഡ് ക്യാമ്പ് തുറന്നു

text_fields
bookmark_border
അമീർ ഉദ്ഘാടനം ചെയ്തു
പുതിയ സൈനിക പൊലീസ്​ കമാൻഡ് ക്യാമ്പ് തുറന്നു
cancel
camera_alt

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്​ പുതിയ സൈനിക പൊലീസ്​ സേന കമാൻഡ് ക്യാമ്പി‍െൻറ പ്രവർത്തനം ഉദ്യോഗസ്​ഥർ വിശദീകരിക്കുന്നു

ദോഹ: ഖത്തറിലെ പുതിയ സൈനിക പൊലീസ്​ സേനാ കമാൻഡ് ക്യാമ്പ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം അമീർ പരേഡ് വീക്ഷിച്ചു. പരേഡിൽ കാലാൾപ്പടയും കുതിരപ്പടയും സൈനിക വാഹനവ്യൂഹവും പങ്കെടുത്തു.

സൈനികരുടെ വിവിധ അഭ്യാസ പ്രകടനങ്ങളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.പിന്നീട് ക്യാമ്പിലെ സൗകര്യങ്ങളും മറ്റു സൈനിക സംവിധാനങ്ങളും ഷൂട്ടിങ്​ റേഞ്ചും സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ, മിലിറ്ററി പൊലീസ്​ സേന കമാൻഡർ സ്​റ്റാഫ് ബ്രിഗേഡിയർ ജനറൽ റാഷിദ് മുഹമ്മദ് അൽ ഹാജിരി, ഖത്തർ സായുധസേനയിലെ മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story