അൽ തുമാമയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ്
text_fieldsദോഹ: ഫ്രീസോണിൽ നിന്ന് അൽ തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു.
ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ സോൺ 50 വരെയുള്ള സർവീസ് ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ദോഹ മെട്രോ-ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
എം142 മെട്രോലിങ്ക് ബസ് 20 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. കൂടുതൽ വിവരങ്ങൾക്കായി കർവ യാത്രാ പ്ലാനർ ആപ്പോ, 44588888 എന്ന കസ്റ്റമർ സർവീസ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ദോഹ മെട്രോ സ്റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിൽ സൗജന്യ സർവീസ് നടത്തുന്ന ഫീഡർ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.
65 റൂട്ടുകളിലാണ് നിലവിൽ ദോഹ മെട്രോ ഫീഡർ ബസ് സർവീസുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

