ഖത്തർ കേരള ഇസ്ലാഹി സെന്ററിന് പുതിയ സാരഥികൾ
text_fieldsകെ.ടി. ഫൈസൽ സലഫി, സെലു അബൂബക്കർ, മുഹമ്മദലി മൂടാടി
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ 2026 -27 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി കെ.ടി. ഫൈസൽ സലഫി, ജനറൽ സെക്രട്ടറി സെലു അബൂബക്കർ, ട്രഷററായി മുഹമ്മദലി മൂടാടി എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഉമർ സ്വലാഹി, മുജീബ്റഹ്മാൻ മിശ്കാത്തി, നിയാസ് കാവുങ്ങൽ, ആഷിഫ് അഹ്മദ് എന്നിവരും ജോയന്റ് സെക്രട്ടറിമാരായി സ്വലാഹുദ്ദീൻ സ്വലാഹി, അബ്ദുൽ ഹക്കീം പിലാത്തറ, ഡോ. ഹാഫിസ് അഹ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുല്ലത്തീഫ് മയ്യിൽ, ഫൈസൽ സലഫി തയ്യിൽ, നൗഷാദ് സലഫി, ഫാസിൽ കുന്നത്ത്, മുഹമ്മദ് അബ്ദുൽ അസീസ്, പി.ഡി. സുബീൻ, അഷ്റഫ് പരപ്പനങ്ങാടി എന്നിവരാണ് മറ്റു എക്സിക്യൂട്ടീവ് മെംബർമാർ. മുഖ്യ ഇലക്ഷൻ ഓഫിസർ ഖാലിദ് കട്ടുപ്പാറ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

