ഡബ്ല്യൂ.എം.ഒ ഖത്തർ ചാപ്റ്ററിന് പുതു നേതൃത്വം
text_fieldsവയനാട് മുസ്ലിം യതീംഖാന ഖത്തർ ഘടകം ഭാരവാഹികൾ
ദോഹ: വയനാട് മുസ്ലിം യതീംഖാന ഖത്തർ ഘടകത്തിന്റെ ജനറൽ ബോഡി യോഗവും കമ്മിറ്റി പുനഃസംഘടനയും നടന്നു. മിഡ്മാക് റൗണ്ട്അബൗട്ടിന് സമീപമുള്ള പഴയ ഐഡിയൽ സ്കൂൾ ഹാളിൽ നടന്ന യോഗം കെ.എം.സി.സി അധ്യക്ഷൻ എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എ. ഹബീബ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ. മജീദ് ഹാജി (പ്രസി.), കെ.എ. ഹബീബ് (ജന. സെക്ര.), എൻ. മൊയ്തീൻ കുട്ടി (ട്രഷ.) എന്നിവരെ ഭാരവാഹികളായി വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി. ഇസ്മായിൽ, സുലൈമാൻ ഓർക്കാട്ടേരി, ഉമ്മർ വാളാട്, ഇ.സി. മജീദ് ഹാജി എന്നിവരേയും സെക്രട്ടറിമാരായി റഈസ് അലി, അസ്ലം പുല്ലൂക്കര, ബഷീർ പടിക്ക, മനാഫ് പാറക്കാടൻ എന്നിവരെയും തെരഞ്ഞെടുത്തു. എസ്.എ.എം ബഷീർ, എ.വി. അബൂബക്കർ ഖാസിമി, തായമ്പത്ത് കുഞ്ഞാലി, മൂസ കുറുങ്ങോട്ട് എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. 30 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.റഈസ് അലി സ്വാഗതം പറഞ്ഞു. എ.കെ. മജീദ് ഹാജി അധ്യക്ഷനായി. ഫൈസൽ നിയാസ് ഹുദവി ഉദ്ബോധന പ്രസംഗം നടത്തി. അസ്ലം പുല്ലൂക്കര നന്ദി പറഞ്ഞു.

