ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
text_fieldsകെ.എൻ. സുലൈമാൻ മദനി (പ്രസിഡന്റ്), റഷീദലി (ജനറൽ സെക്രട്ടറി), ഷമീം കൊയിലാണ്ടി (ട്രഷറർ)
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളായി കെ.എൻ. സുലൈമാൻ മദനി (പ്രസിഡന്റ്), റഷീദലി (ജനറൽ സെക്രട്ടറി), എൻജിനീയർ ഷമീം കൊയിലാണ്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, നസീർ പാനൂർ, അഷ്ഹദ് ഫൈസി, ഡോ. അബ്ദുൽ അസീസ് പാലോൾ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുൽ അലി ചാലിക്കര, മുജീബ് റഹ്മാൻ മദനി, അസ്ലം മാഹി, മുഹമ്മദ് ശൗലി, ഉമർ ഫാറൂഖ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുലൈമാൻ മദനി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനും മികച്ച സംഘാടകനുമാണ്. നിരവധി തവണ ഐ.എസ്.എം, എം.എസ്.എം സംസ്ഥാന ഭാരവാഹിയായിട്ടുണ്ട്. ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജ് അധ്യാപകനായിരുന്ന അദ്ദേഹം നിലവിൽ ഖത്തർ എനർജിയിൽ ഉദ്യോഗസ്ഥനാണ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റഷീദലി നിരവധി തവണ ഇസ്ലാഹി സെന്റർ ഭാരവാഹിയായിട്ടുണ്ട്.
ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ സിറാജ് ഇരിട്ടി, നാസറുദ്ദീൻ ചെമ്മാട്, അബ്ദുൽ വഹാബ്, ഇ. ഇബ്രാഹിം, അബ്ദുർറഹ്മാൻ മദനി, ആർ.വി. മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.