വിമൻ ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം
text_fieldsദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സ്തുത്യർഹ സേവനങ്ങൾ കാഴ്ചവെക്കുന്ന വിമൻ ഇന്ത്യ ഖത്തർ 2024-25 പ്രവർത്തന കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖത്തറിലെ മലയാളി സ്ത്രീകൾക്ക് സാമൂഹിക സാംസ്കാരിക പൊതുഇടങ്ങളിൽ ഇടപെടാനും തനിമയാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും ലക്ഷ്യം വെച്ച് ‘എംപവറിങ് ടുഗെതെർ’ ടാഗ്ലൈനോട് കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് വിമൻ ഇന്ത്യ ഖത്തർ.
പ്രസിഡന്റായി എം. നസീമയെയും വൈസ് പ്രസിഡന്റുമാരായി ത്വയ്യിബ അർഷദ്, ഷംല റഷീദ്, ജനറൽ സെക്രട്ടറിയായി സജ്ന ഇബ്രാഹിം, അസി. സെക്രട്ടറിമാരായി സുനില അബ്ദുൽ ജബ്ബാർ, ഇലൈഹി സബീല എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ സേവന പ്രവർത്തനങ്ങൾക്കായി ജഫ്ല ഹമീദുദ്ദീൻ, ബബീന ബഷീർ, അമീന മുബാറക്, ഷഫ്ന വാഹിദ് എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സോണൽ പ്രസിഡന്റമാർ: പി.കെ. താഹിറ (ദോഹ), എം.എ. ഷജ്ന (മദീന ഖലീഫ), റൈഹാന അസ്ഹർ (റയ്യാൻ), റഹ്മത്ത് അബ്ദുൽ ലത്തീഫ് (തുമാമ), ഡോ. ഹുദ (വക്റ). സി.ഐ.സി മൻസൂറ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഉപദേശക സമിതി അംഗം പി.പി റഹിം, ഷബീർ എന്നിവർ നേതൃത്വം നൽകി. മുൻ പ്രസിഡന്റ് നഹ്യാ ബീവി ആശംസ പറഞ്ഞു. എം. നസീമ സംസാരിച്ചു.

