യുണീഖിന് പുതിയ നേതൃത്വം
text_fieldsബിന്ദു ലിൻസൺ, നിസാർ ചെറുവത്ത്, ഇർഫാൻ ഹബീബ്, മിനി ബെന്നി
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ വെള്ളിയാഴ്ച കലാക്ഷേത്ര ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഹമദ് ഡെന്റൽ സെന്ററിൽ നിന്നുള്ള ബിന്ദു ലിൻസനെയും ജനറൽ സെക്രട്ടറിയായി ഖത്തർ റെഡ് ക്രസന്റിൽ നിന്നുള്ള നിസാർ ചെറുവത്തിനെയും ട്രഷററായി ഹമദ് ജനറൽ ഹോസ്പിറ്റലിലെ ഇർഫാൻ ഹബീബിനെയും അഡ്വൈസറി ബോഡ് ചെയർപേഴ്സനായി മുൻ യുണീഖ് ഗവേണിങ് ബോഡി മെംബർ അൽ അഹ്ലി ഹോസ്പിറ്റലിലെ മിനി ബെന്നിയെയും തിരഞ്ഞെടുത്തു. വർക്കിങ് പ്രസിഡന്റായി ഹമദ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ ബിജോ ബേബി, വർക്കിങ് സെക്രട്ടറിയായി ഹമദ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ ഇർഷാദ് അലി, ജോയന്റ് ട്രഷററായി പി.എച്ച്.സി.സിയിലെ എലിസബത്ത് മാത്യു അടക്കം 21 അംഗ പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു.
മറ്റ് അഡ്വൈസറി ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടിവ്സ്, വിവിധ വിങ് ലീഡുകൾ, ഫെസിലിറ്റി ലീഡുകൾ, എന്നിവരെ പുതിയ മാനേജിങ് കമ്മിറ്റി തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖത്തറിലെ ആരോഗ്യ മേഖലയിലും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും ഇന്ത്യൻ പ്രവാസികളുടെ ഉന്നമനത്തിനായി യുണീഖ് നടപ്പാക്കിവരുന്ന പദ്ധതികൾ വിപുലീകരിക്കുമെന്നും ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും കഴിവുകൾ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങൾ ഒരുക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും യൂണീഖ് മുന്നിൽ ഉണ്ടാകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

