യൂത്ത് കൺവീൻ സമാപിച്ചു; ആർ.എസ്.സിക്ക് പുതിയ നേതൃത്വം
text_fieldsഉനൈസ് അമാനി (ചെയർ) സലീം കുറുകത്താണി (ജനസെക്ര) മൻസൂർ തൃപ്രയാർ (എക്സിസെക്ര)
ദോഹ: രിസാല സ്റ്റഡി സർക്ൾ ഖത്തർ നാഷനൽ യൂത്ത് കൺവീൻ സമാപിച്ചു. ‘താളം തെറ്റില്ല’ എന്ന പ്രമേയത്തിൽ രണ്ട് മാസത്തോളം നീണ്ട അംഗത്വ കാമ്പയിനിന്റെ സമാപനമായി നടന്ന യൂത്ത് കൺവീനിലൂടെ പുതിയ ദേശീയ കമ്മിറ്റിയും നിലവിൽ വന്നു. അബൂ ഹമൂർ പുണെ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഐ.സി.എഫ് ഖത്തർ നാഷനൽ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി ഗ്ലോബൽ പ്രതിനിധികളായ ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, കബീർ ചേളാരി, ഉബൈദ് സഖാഫി കോട്ടക്കൽ, ശംസുദ്ദീൻ സഖാഫി തെയ്യാല, ഷഫീഖ് കണ്ണപുരം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ആറ് സോണുകളിൽ നിന്ന് 120 പ്രതിനിധികൾ പങ്കെടുത്ത കൺവീൻ, യുവജനശക്തിയെ ഉൾക്കൊണ്ട് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന വേദിയായി മാറി.
പുതിയ ഭാരവാഹികളായി ഉനൈസ് അമാനി പെരുവണ (ചെയർമാൻ), സലിം കുറുകത്താണി (ജനറൽ സെക്രട്ടറി), മൻസൂർ തൃപ്രയാർ (എക്സിക്യൂട്ടിവ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറിമാർ: മൻസൂർ കാസർകോട്, ഹബീബുല്ല എ.ആർ. നഗർ, സഫീർ പഴയന്നൂർ, അനസ് വെങ്കിടങ്ങ്, ഫായിസ് ചേലക്കര, ശരീഫ് മൂടാടി, ആസിഫ് അലി കൊച്ചന്നൂർ, സിനാൻ മായനാട്, റമീസ് തളിക്കുളം, ഖാലിദ് കരിയാട്. സെക്രട്ടേറിയറ്റ് അംഗങ്ങൾ: സുറൈജ് സഖാഫി തളിപറമ്പ്, അഷ്കർ ആൽപറമ്പ്, അബ്ദുൽ അസീസ് സഖാഫി പാലോളി, നൗഷാദ് അതിരുമട, ഉമർ കുണ്ടുതോട്, ഹാഫിള് ഉമർ ഫാറൂഖ് സഖാഫി, ജലീൽ ഇർഫാനി, ഹാരിസ് മൂടാടി എന്നിവർ സംസാരിച്ചു. ബഷീർ വടക്കേകാട് സ്വാഗതവും സലിം കുറുകത്താണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

