Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഐ.​സി.​എ​ഫി​ന്...

ഖ​ത്ത​ർ ഐ.​സി.​എ​ഫി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഖ​ത്ത​ർ ഐ.​സി.​എ​ഫി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്ദു​ൽ റ​സാ​ഖ് മു​സ്‌​ലി​യാ​ർ (പ്ര​സി.), ഡോ. ​ബ​ഷീ​ർ പു​ത്തൂ​പാ​ടം (ജ​ന.​സെ​ക്ര.),മു​ഹ​മ്മ​ദ് ഷാ ​ആ​യ​ഞ്ചേ​രി (ഫി​നാ​ൻ​സ്) 

Listen to this Article

ദോ​ഹ: കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്റെ പ്ര​വാ​സി ഘ​ട​ക​മാ​യ ഖ​ത്ത​ർ ഐ.​സി.​എ​ഫി​ന്റെ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ു. പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ര​ളം മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ജീ​ദ് ക​ക്കാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഫാ​ഷി​സ്റ്റു​ക​ളു​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ അ​ജ​ണ്ട​ക​ൾ​ക്കു​മു​ന്നി​ൽ മു​സ്‍ലിം സ​മൂ​ഹം ത​ല​വെ​ച്ചു​കൊ​ടു​ക്ക​രു​തെ​ന്ന് മ​ജീ​ദ് ക​ക്കാ​ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഐ.​സി.​എ​ഫ് ഗ​ൾ​ഫ് ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് പു​നഃ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ റ​സാ​ഖ് മു​സ്‌​ലി​യാ​ർ പ​റ​വ​ണ്ണ (പ്ര​സി.), ഡോ. ​ബ​ഷീ​ർ പു​ത്തൂ​പ്പാ​ടം (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ഷാ ​ആ​യ​ഞ്ചേ​രി (ഫി​നാ​ൻ​സ് സെ​ക്ര.) എ​ന്നി​വ​രെ​യും വി​വി​ധ സ​മി​തി​ക​ളു​ടെ നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി പാ​ലൊ​ളി, സി​റാ​ജ് ചൊ​വ്വ, ജ​മാ​ലു​ദ്ദീ​ൻ അ​സ്ഹ​രി, റ​ഹ്മ​ത്തു​ള്ള സ​ഖാ​ഫി ചീ​ക്കോ​ട്, ഷൗ​ക്ക​ത്ത​ലി സ​ഖാ​ഫി പ​ടി​ഞ്ഞാ​റ്റും മു​റി, ഉ​മ​ർ കു​ണ്ടു​തോ​ട്, ഉ​മ​ർ ഹാ​ജി പു​ത്തൂ​പാ​ടം, നൗ​ഷാ​ദ് അ​തി​രു​മ​ട, അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി പേ​രാ​മ്പ്ര, അ​ഷ്‌​റ​ഫ് സ​ഖാ​ഫി തി​രു​വ​ള്ളൂ​ർ, അ​ബ്ദു​ൽ സ​ലാം ഹാ​ജി പാ​പ്പി​നി​ശ്ശേ​രി, അ​ബ്ദു​ൽ ക​രീം ഹാ​ജി കാ​ല​ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഗ​ൾ​ഫ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, കെ.​ബി. അ​ബ്ദു​ല്ല ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ബ്ദു റ​സാ​ഖ് മു​സ്​​ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ബ​ഷീ​ർ പു​ത്തൂ​പാ​ടം സ്വാ​ഗ​ത​വും സം​ഘ​ട​ന കാ​ര്യ സെ​ക്ര​ട്ട​റി സി​റാ​ജ് ചൊ​വ്വ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar ICF
News Summary - New leadership for Qatar ICF
Next Story