എം.ജി.എം ഖത്തറിന് പുതിയ നേതൃത്വം
text_fieldsതൗഹീദാ റഷീദ് (പ്രസിഡന്റ്),ജാസ്മിൻ നസീർ (ജനറൽ സെക്രട്ടറി), ഷംല നൗഫൽ (ട്രഷറർ)
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിത വിഭാഗമായ എം.ജി.എം ഖത്തർ 2022-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൗഹീദ റഷീദാണ് പുതിയ പ്രസിഡന്റ്. ജാസ്മിൻ നസീറിനെ ജനറൽ സെക്രട്ടറിയായും ഷംല നൗഫലിനെ ട്രഷററായും തെരഞ്ഞെടുത്തു.സൈനബ അൻവാരിയ, ജമീല നാസർ, ജാസ്മിൻ നൗഷാദ്, ഫാസില കെ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. ഷെർമിൻ ശാഹുൽ, ബുഷ്റ ഇബ്രാഹിം, ഷഹർബാനു ഇംതിയാസ്, ബുഷ്റ അബൂബക്കർ എന്നിവരാണ് സെക്രട്ടറിമാർ.ഇസ്ലാഹി സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, അബ്ദുൽ നസീർ പാനൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

