ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറത്തിന് പുതുനേതൃത്വം
text_fieldsഅഡ്വ. ഹബീബ് റഹ്മാൻ (പ്രസി), അഡ്വ. മഞ്ജുഷ ശ്രീജിത്ത് (ജ. സെക്ര), അഡ്വ. സജിമോൻ കാരക്കുറ്റി (ട്രഷ)
ദോഹ: ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി അഡ്വ. പി.ടി. ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ആയി അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ട്രഷറർ ആയി അഡ്വ. സജിമോൻ കാരക്കുറ്റി എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ഉപേദശക സമിതിയിലേക്ക് അഡ്വ. ജാഫർ ഖാൻ, അഡ്വ. സക്കറിയ വാവാട്, അഡ്വ. നിഷാദ് മുഹമ്മദ്, അഡ്വ. ഇ.എ. അബൂബക്കർ, അഡ്വ. ഹണി ടി. ഇലഞ്ചിക്കൽ എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി അഡ്വ. വി.എസ്. ജയപ്രകാശ്, അഡ്വ. ഫാത്തിമ ബാനു, വൈസ് പ്രസിഡന്റുമാരായി അഡ്വ. നൗഷാദ് ആലക്കാട്ടിൽ, അഡ്വ. റിയാസ് നെറുവിൽ, ജോയന്റ് ട്രഷറർ ആയി അഡ്വ. സിറാജ് ടി.എം എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ അഡ്വ. കെ.കെ. ഇസ്സുദ്ദീൻ (പ്രോഗ്രാം & ട്രെയിനിങ് കോഓഡിനേറ്റർ), അഡ്വ. അനീസ് കരീം (പബ്ലിക് റിലേഷൻസ് കോഓഡിനേറ്റർ), അഡ്വ. കെ. മുഹമ്മദ് (മെംബർഷിപ് കോഓഡിനേറ്റർ), അഡ്വ. സാബിർ (മീഡിയ കോഓഡിനേറ്റർ), അഡ്വ. ഷീജ അനീസ് (കംപ്ലയിൻസ് കോഓഡിനേറ്റർ), അഡ്വ. അനിൽകുമാർ. (സി.എഫ് കോഓഡിനേറ്റർ), അഡ്വ. ഹിസ്ബുൽ റിയാസ് (കൾചറൽ ആൻഡ് ഇവൻറ് കോഓഡിനേറ്റർ), അഡ്വ. അനീഷ്കുമാർ ഇക്കബ്രത് (സ്പോർട്സ് കോഓഡിനേറ്റർ), അഡ്വ സബീന അക്ബർ (വിമൻസ് ഫോറം കോഓഡിനേറ്റർ).പ്രിസൈഡിങ് ഓഫിസർ അഡ്വ. ഇസ്സുദ്ദീൻ യോഗം നിയന്ത്രിച്ചു. അഡ്വ. ജാഫർഖാൻ, അഡ്വ. നിഷാദ് മുഹമ്മദ്, അഡ്വ. ഹണി തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. സജിമോൻ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

