പുതുസൗകര്യങ്ങളുമായി 321 കർവ ടാക്സികൾ കൂടി
text_fieldsദോഹ: രാജ്യത്തെ ടാക്സി സംവിധാനം കുറ്റമറ്റതാക്കുന്നതിെൻറ ഭാഗമായി 321 പുതിയ വി ഡബ്ല്യൂ ജെറ്റാ ടാക്സികൾ കർവ(മുവാസലാത്ത്) പുറത്തിറക്കി. നിലവിൽ രണ്ട് വർഷത്തിലേറെ പഴക്കമുള്ള ടാക്സികൾക്ക് പകരക്കാരായാണ് പുതിയവ നിരത്തിലിറങ്ങിയിരിക്കുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ മുവാസലാത്ത് കോംപ്ലക്സിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ മുവാസലാത്ത് എം ഡിയും സി ഇ ഒയുമായ ഖാലിദ് നാസർ അൽ ഹൈൽ, കമ്പനിയിലെ വിവിധ വകുപ്പ് ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ക്യു–ഓട്ടോ ജനറൽ മാനേജർ അഹ്മദ് ഷെരീഫിയും ചടങ്ങിൽ പങ്കെടുത്തു.
2004ലാണ് മികച്ച കാറുകളുമായി മുവാസലാത്ത് ടാക്സി സർവീസ് ആരംഭിക്കുന്നത്. നിലവിൽ ഏകദേശം 1000ത്തോളം ടാക്സികളാണ് മുവാസലാത്തിന് കീഴിൽ ഓടിക്കൊണ്ടിരിക്കുന്നത്. ബ്ലൂ ടൂത്ത് മ്യൂസിക് സംവിധാനം, ടയർ പ്രഷർ മോണിറ്ററിംഗ്, ഏറ്റവും പുതിയ ഡാഷ്ബോർഡ് തുടങ്ങി ഏറ്റവും പുതിയ ഘടകങ്ങളുമായാണ് പുതിയ വാഹനങ്ങൾ യാത്രാസേവനത്തിനായി റോഡിലിറങ്ങിയിരിക്കുന്നത്. ഓരോ അഞ്ച് വർഷം പിന്നിടുമ്പോഴും മുവാസലാത്തിെൻറ ടാക്സി വാഹനങ്ങൾ മാറ്റി പുതിയവ സർവീസിനായി ഇറക്കാറുണ്ട്. ഗുണമേന്മയുടെയും സേവനത്തിെൻറയും കാര്യത്തിൽ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
