Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ പുതിയ നിക്ഷേപ കുതിപ്പ്; 373 വി​ദേ​ശ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ, 15,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

text_fields
bookmark_border
ഖത്തറിൽ പുതിയ നിക്ഷേപ കുതിപ്പ്; 373 വി​ദേ​ശ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ, 15,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ
cancel

ദോ​ഹ: ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ളെ​യും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ​യും നേ​രി​ടാ​ൻ തു​റ​ന്ന സ​മീ​പ​ന​വും മ​റ്റ് രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​വു​മാ​ണ് ഖ​ത്ത​ർ തി​ര​ഞ്ഞെ​ടു​ത്ത ന​യ​മെ​ന്ന് വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​യി​ദ് വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ, വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ത​ട​സ്സ​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​രോ​ഗ​തി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ മാ​റ്റ​ങ്ങ​ൾ ആ​ഗോ​ള വ്യാ​പാ​ര -നി​ക്ഷേ​പ മേ​ഖ​ല​യെ അ​ടി​മു​ടി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വേ​ൾ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ഫോ​റം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​വി ത​ല​മു​റ​ക​ളെ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ഖ​ത്ത​ർ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഈ ​കാ​ഴ്ച​പ്പാ​ടോ​ടെ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ, ന​വീ​ക​ര​ണം എ​ന്നി മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​റി​ലേ​ക്ക് 373 വി​ദേ​ശ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ആ​ക​ർ​ഷി​ക്കാ​നാ​യി. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ഇ​തി​ലൂ​ടെ 15,000-ത്തി​ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

ഈ ​മു​ന്നേ​റ്റം തു​ട​രു​ന്ന​തി​നാ​യി ലോ​ജി​സ്റ്റി​ക്സ്, സാ​ങ്കേ​തി​ക​വി​ദ്യ, ഡി​ജി​റ്റ​ൽ -ഫി​നാ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് 1 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ നി​ക്ഷേ​പ ആ​നു​കൂ​ല്യ പ​ദ്ധ​തി​യും ഖ​ത്ത​ർ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 38.5 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്റെ പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. റി​യ​ൽ എ​സ്റ്റേ​റ്റ് -ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ 22 ബി​ല്യ​ൺ ഡോ​ള​റി​ന്റെ സ്വ​കാ​ര്യ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യാ​പാ​ര​വും നി​ക്ഷേ​പ​വും വ്യ​ത്യ​സ്ത​മാ​യ മേ​ഖ​ല​ക​ള​ല്ലെ​ന്നും, സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​നും വ​ള​ർ​ച്ച​ക്കും ഒ​രു​പോ​ലെ സ​ഹാ​യി​ക്കു​ന്ന പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നാ​ഷ​ണ​ൽ ഫോ​റി​ൻ ട്രേ​ഡ് സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണ ശൃം​ഖ​ല​യു​ടെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​നും ക​യ​റ്റു​മ​തി​ക്കാ​യി പു​തി​യ വി​പ​ണി​ക​ൾ തു​റ​ക്കാ​നും, ആ​ഗോ​ള വി​പ​ണി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നും ഖ​ത്ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New investment in Qatar; 373 foreign investment projects, 15,000 jobs
Next Story