വീടകങ്ങളിലെ കാർബൺ പ്രസരണം നിരീക്ഷിക്കാൻ പുതിയ സംരംഭം
text_fieldsകാബൺ ഫൂട്ട്പ്രിൻറ് ഇനീഷ്യേറ്റിവ് ഉദ്ഘാടന സെഷനിൽ പങ്കെടുക്കുന്ന ബദർ അൽ ദഫാ, യുനെസ്കോ ജി.സി.സി
ഡയറക്ടർ ഡോ. അന്ന പവോലിന
ദോഹ: തെരുവുകളും വ്യവസായ സ്ഥാപനങ്ങളും മാത്രമല്ല, വീടുകളെയും കാർബൺ മുക്തമാക്കാനുള്ള പദ്ധതികളുമായി ഖത്തറിെൻറ പരിസ്ഥിതി സംരക്ഷണ ദൗത്യം മുന്നോട്ടാണ്. വീടകങ്ങളിലെ കാർബൺ പ്രസരണം നിരീക്ഷിക്കുന്നതിന് 'ഹൗസ്ഹോൾഡ് കാർബൺ ഫൂട്ട്പ്രിൻറ് ഇനീഷിയേറ്റിവ്' പദ്ധതിക്ക് അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തർ തുടക്കം കുറിച്ചു. വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, യുനെസ്കോ തുടങ്ങിയ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുകയെന്ന ഖത്തറിെൻറ ശ്രമങ്ങൾക്ക് വീടുകളെ ലക്ഷ്യം വെച്ചുള്ള പുതിയ സംരംഭം സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിലെ വിവിധ സോഷ്യോ ഇക്കണോമിക് ഗ്രൂപ്പുകൾ പുറന്തള്ളപ്പെടുന്ന കാർബണിെൻറയും ഉപഭോഗത്തിെൻറയും വിവരങ്ങൾ തിട്ടപ്പെടുത്തുക, വീടകങ്ങളിൽ നിന്നുള്ള കാർബൺ പ്രസരണം സംബന്ധിച്ച് കൂടുതൽ പഠനം നടത്തുക തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കുക. ഇത് കൂടുതൽ കാര്യക്ഷമമായ മാർഗങ്ങൾ വികസിപ്പിക്കുന്നതിന് സഹായിക്കുകയും കുറഞ്ഞ അളവിൽ കാർബൺ നിർഗമനം നടത്തുന്ന സമൂഹത്തിലേക്കുള്ള പരിവർത്തനത്തെ സഹായിക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായും കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിനുമായി വിഷൻ 2030ന് കീഴിൽ നിരവധി പദ്ധതികളും സംരംഭങ്ങളുമാണ് ഖത്തർ നടപ്പാക്കുന്നത്. 2022 ലോകകപ്പിന് ഖത്തർ ആതിഥ്യം വഹിക്കുമ്പോൾ സുസ്ഥിരതയാണ് ഖത്തറിെൻറ തയാറെടുപ്പുകളുടെ ആണിക്കല്ലെന്നും വിദേശകാര്യ മന്ത്രിയുടെ സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം പ്രത്യേക ഉപദേഷ്ടാവ് ബദർ അൽ ദഫാ പറഞ്ഞു.
സൗരോർജ്ജത്തിൽനിന്ന് പ്രവർത്തിക്കുന്ന സ്റ്റേഡിയങ്ങളാണ് ടൂർണമെൻറിന് സജ്ജമാക്കുന്നതെന്നും ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ടൂർണമെൻറായി ഇത് അറിയപ്പെടുമെന്നും അൽ ദഫാ കൂട്ടിച്ചേർത്തു.
ഹൗസ്ഹോൾഡ് കാർബൺ ഫൂട്ട്പ്രിൻറ് സംരംഭത്തിന് തുടക്കം കുറിച്ച അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തറിെൻറ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അദ്ദേഹം, കാലാവസ്ഥാ വ്യതിയാനത്തെ മനസ്സിലാക്കുന്ന ഒരു തലമുറയെയാണ് ഖത്തർ വളർത്തിക്കൊണ്ടുവരുന്നതെന്നും വിജ്്ഞാനാധിഷ്ഠിതവും പച്ചപ്പുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥക്കാണ് ഖത്തർ രൂപം നൽകുന്നതെന്നും വ്യക്തമാക്കി.
2021 ഒക്ടോബർ മുതൽ 2022 മാർച്ച് 1 വരെയുള്ള കാലയളവിലായി മൂന്നു ഘട്ടമായാണ് ഹൗസ് ഹോൾഡ് കാർബൺ ഫൂട്ട്പ്രിൻറ് ഇനീഷിയേറ്റിവ് നടപ്പാക്കുക. 1800 മുതൽ 2000 വീടുകളും രാജ്യത്തെ സ്കൂളുകളും ലക്ഷ്യം വെച്ച് പ്രാഥമിക വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ശേഖരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

