ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്-റീട്ടെയിൽ മാർട്ട് ‘വിന്റർ ഡ്രൈവ്’ പ്രമോഷൻ തുടങ്ങി
text_fieldsന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് -റീട്ടെയിൽ മാർട്ട് മാനേജ്മെന്റ്
വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ റീട്ടെയിൽ മാർട്ടും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റും ‘വിന്റർ ഡ്രൈവ്’ റാഫിൾ ഡ്രോ കാമ്പയിൻ പ്രമോഷൻ ആരംഭിച്ചു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കി ഉപഭോക്താക്കളുടെ വിശ്വാസമാർജിച്ച ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് 53 വർഷത്തിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്നു.
ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ തുടർച്ചയായി അവിശ്വസനീയമായ സമ്മാനങ്ങൾ ഒരുക്കിയാണ് ‘വിന്റർ ഡ്രൈവ്’ റാഫിൾ ഡ്രോ കാമ്പയിൻ പ്രമോഷൻ ആരംഭിക്കുന്നത്.
2026 മേയ് 12 വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽനിന്ന് റീട്ടെയിൽ മാർട്ടിൽ നിന്നോ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൽനിന്നോ 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ഓരോ ഉപഭോക്താവിനും ഇ-റാഫിൾ കൂപ്പൺ ലഭിക്കും. ഈ നറുക്കെടുപ്പിലൂടെ ആറ് ഭാഗ്യശാലികൾക്ക് കാറുകൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഭാഗ്യശാലികൾക്ക് ഒരു GWM ടാങ്ക് 500, അഞ്ച് MG ZS എസ്.യു.വി കാറുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 2026 മേയ് 14ന് വക്റ ബ്രാഞ്ചിലെ റീട്ടെയിൽ മാർട്ട് ഹൈപ്പർമാർക്കറ്റിൽവെച്ച് റാഫിൾ നറുക്കെടുപ്പ് നടക്കും.
ഷോപ്പിങ് അനുഭവം ആസ്വദിക്കുന്നതിനൊപ്പം വിന്റർ ഡ്രൈവ് പ്രമോഷനിലൂടെ ഭാഗ്യശാലികളാകുന്നതിനും പ്രിയപ്പെട്ട ഉപഭോക്താക്കളെ ക്ഷണിക്കുന്നതായി റീട്ടെയിൽ മാർട്ട്, ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.
ഖത്തറിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായി, ആറ് റീട്ടെയിൽ മാർട്ട് ഔട്ട്ലറ്റുകൾ കഴിഞ്ഞ കാലങ്ങളിൽ ആരംഭിച്ചതായും അവർ വർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ജനറൽ മാനേജർ ടി.കെ. ജാഫർ, റീട്ടെയിൽ ഹെഡ് അരുൺ എസ്. പിള്ള, ഓപറേഷൻ മാനേജർ ഹസ്ഫർ റഹ്മാൻ, അസിസ്റ്റന്റ് ജി.എം പത്മേഷ് ചെല്ലത്ത്, ഹസ്ഗർ റഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

