സമ്മാനപ്പെരുമഴയുമായി ‘ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്’
text_fieldsദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവവുമായി ‘ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്’ 53ാം വാർഷികത്തിലേക്ക്. ഗൾഫ് മണ്ണിലെ ആദ്യ കാല സൂപ്പർമാർക്കറ്റുളിൽ ഒന്നായി തുടങ്ങി, അരനൂറ്റാണ്ടിലേറെ കാലംപിന്നിട്ട ബിസിനസിലൂടെ പ്രവാസികൾക്കും സ്വദേശികൾക്കുമിടയിൽ സ്വീകാര്യമായ ബ്രാൻഡായി വളർന്ന ഇന്ത്യൻ സൂപ്പർ മാർക്കറ്റിന്റെ 53ാം വാർഷിക ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും.
വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ നാലു ദിവസത്തെ ‘സ്ക്രാച്ച് ആന്റ് വിൻ’ പ്രൊമോഷനിലൂടെ കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. ഓൾഡ് എയർപോർട്ട് റോഡിലെ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിൽ നിന്നും ഓരോ നൂറ് റിയാലിനും ഷോപ്പിങ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന സ്ക്രാച്ച് ആന്റ് വിൻ കാർഡ് വഴി കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണെന്ന് ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ അഷ്റഫ് ഷറഫുദ്ദീൻ, ഡയറക്ടർ റാസിം അഹമ്മദ് എന്നിവർ അറിയിച്ചു.
ഫെബ്രുവരി ഒമ്പത് ഞായറാഴ്ച രാവിലെ 10ന് തുടങ്ങുന്ന ‘സ്ക്രാച്ച് ആന്റ് വിൻ’ സമ്മാനപ്പെരുമഴ 12ന് രാത്രി വരെ നീണ്ടുനിൽക്കും. സ്വർണ നാണയങ്ങൾ, സ്മാർട്ട് വാച്ച്, സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ മുതൽ ഷോപ്പിങ് റിവാർഡ് പോയന്റുവരെ ആകെ 12,000ത്തിലേറെ സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാമെന്ന് ജനറൽ മാനേജർ ജാഫർ ടി.കെ പറഞ്ഞു.
ഇന്ത്യയിൽ നിന്നും പഴങ്ങളും പച്ചക്കറികളും ആദ്യമായി ഖത്തറിൽ ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ച സ്ഥാപനമായാണ് ‘ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിന്റെ തുടക്കം. 1972ൽ അൽ ബിദ്ദയിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയതോടെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ന്യായമായ വിലയിൽ ഉപഭോക്താക്കളിലെത്തിച്ചു.
സ്വദേശി- പ്രവാസി ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നേടികൊണ്ടാണ് അരനൂറ്റാണ്ട് പിന്നിട്ട ജൈത്രയാത്രയെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു. നിരവധി ദക്ഷിണേന്ത്യൻ ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളുടെ ഖത്തറിലെ ഡീലർഷിപ്പും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

