Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ദോഹയിൽ ഊഷ്മള സ്വീകരണം

text_fields
bookmark_border
ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​ പ്ര​ധാ​ന​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും -ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി
പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ദോഹയിൽ ഊഷ്മള സ്വീകരണം
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡിക്ക് അപെക്സ് ബോഡി ഭാരവാഹികൾ പൂച്ചെണ്ട് നൽകുന്നു

ദോ​ഹ: ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്ക​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി. പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി​ക്ക് ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഖ​ത്ത​റി​ലെ എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും, സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് എം​ബ​സി​യെ എ​പ്പോ​ഴും ആ​ശ്ര​യി​ക്കാ​മെ​ന്നും അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ -ഖ​ത്ത​ർ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച അ്ദദേഹം, ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും, ഊ​ർ​ജം, എ.​ഐ, ഡി​ജി​റ്റ​ൽ രം​ഗം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്കും പി​ന്തു​ണ​യ്ക്കും അ​മീ​റി​നും ഖ​ത്ത​രി ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഡോ. ​​​റെ​ഡ്ഡി ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി), ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്), ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ (ഐ.​എ​സ്.​സി), ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​ൽ​സ് കൗ​ൺ​സി​ൽ (ഐ.​ബി.​പി.​സി) എ​ന്നീ അ​പ​ക്സ് ബോ​ഡി​ക​ൾ സം​യു​ക്ത​മാ​യാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ഐ.​സി.​സി അ​ശോ​കാ ഹാ​ളി​ൽ നടന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് താ​ഹ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഡോ. ​കെ. ശ്രീ​ക​ർ റെ​ഡ്ഡി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​പ​ക്സ് ബോ​ഡി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എന്നിവർ അം​ബാ​സ​ഡ​റെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​ന് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ, ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ണ്ഡെ, വി​വി​ധ അ​പ​ക്സ് ബോ​ഡി​ക​ളു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി, അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​നു​ബ​ന്ധ സം​ഘ​ട​നാ പ്ര​സി​ഡ​ന്റു​മാ​ർ, ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ൽ ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം കെ. ​ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story