Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right10 പു​തി​യ...

10 പു​തി​യ ആ​ശു​പ​ത്രി​ക​ൾ  ആ​രം​ഭി​ക്കാൻ ഹ​മ​ദ്  മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ

text_fields
bookmark_border
10 പു​തി​യ ആ​ശു​പ​ത്രി​ക​ൾ  ആ​രം​ഭി​ക്കാൻ ഹ​മ​ദ്  മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ
cancel
ദോ​ഹ: അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​ത്ത് പ​ത്ത് പു​തി​യ ആ​ശു​പ​ത്രി​ക​ൾ കൂ​ടി സ്​​ഥാ​പി​ക്കു​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​​െൻറ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ര​യും ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഹ​മ​ദ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്തര ശ​സ്​​ത്ര​ക്രി​യ വി​ഭാ​ഗം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ത്താകു​റി​പ്പി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ വ​ർ​ധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു​ള്ള​ത്. പു​തി​യ ആ​ശു​പ​ത്രി​ക​ളി​ൽ 1000 ബെ​ഡു​ക​ളു​ണ്ടാ​യി​രി​ക്കു​ം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ർമി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ടം നി​ല​വി​ലെ സൗ​ക​ര്യ​ത്തേ​ക്കാ​ൾ മൂ​ന്ന് മ​ട​ങ്ങ് സൗ​ക​ര്യ​മു​ള്ള​താ​യി​രി​ക്കും. അ​പ​ക​ട​ത്തി​ൽ പെ​ട്ട് അ​ത്യാ​സ​ന്ന ഘ​ട്ട​ത്തി​ൽ എ​ത്തി​യ രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സാ സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ലക്ഷ്യം. ഇ​തോ​ട് ചേ​ർ​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സി​മു​ലേ​ഷ​ൻ സെ​ൻറർ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്നതിന്​ വേ​ണ്ട മു​ഴു​വ​ൻ ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങിക്ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnew Hospital Starting -Gulf News
News Summary - new Hospital Starting - Qatar Gulf News
Next Story