Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഇന്ത്യൻ...

ഖത്തർ ഇന്ത്യൻ എംബസിക്ക്​ പുതിയ ആസ്ഥാനം; ശിലാസ്ഥാപനം ഇന്ന്​

text_fields
bookmark_border
Indian Embassy in Qatar
cancel

ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആസ്ഥാനമായ എംബസിയുടെ പുതിയ കെട്ടിടത്തിന്​ ബുധനാഴ്ച ശിലാസ്ഥാപന നിർവഹിക്കും. ​ഉച്ച ഒരു മണിക്ക്​ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഡോ. എസ്.​ ജയശങ്കർ പ​ങ്കെടുക്കും.

മന്ത്രി ബുധനാഴ്ച രാവിലെ ദോഹയിലെത്തും. പൊതുജനങ്ങൾക്ക്​ ചടങ്ങിലേക്ക്​ പ്രവേശനമുണ്ടായിരിക്കില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ ഫേസ്​ബുക്​, യൂട്യൂബ്​ പേജുകൾ വഴി ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാവുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. https://www.facebook.com/IndianEmbassyQatar

ഇന്ത്യൻ എംബസിക്ക്​ പുതിയ ആസ്ഥാന മന്ദിരം നിർമിക്കാൻ ഖത്തർ സർക്കാൻ ഭൂമി അനുവദിച്ച കാര്യം റിപ്പബ്ലിക്​ ദിന ചടങ്ങിൽ അംബാസഡർ ഡോ. ദീപക്​ മിത്തൽ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്​ബേയിലെ നയതന്ത്ര മേഖലയിലാണ്​ എംബസിക്ക്​ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാൻ ഖത്തർ സർക്കാർ ഭൂമി നൽകിയത്​.

ബുനാഴ്ച ശിലാസ്ഥാപനം നിർവഹിക്കുന്നതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. അധികം വൈകാതെ നിർമാണം പൂർത്തിയാക്കാനാണ്​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy
News Summary - New headquarters for Indian Embassy in Qatar; The foundation stone today
Next Story