ആശുപത്രികളിൽ സന്ദർശകർക്ക് പുതിയ മാർഗനിർദേശങ്ങൾ
text_fieldsദോഹ: ആശുപത്രികളിൽ സന്ദർശകർക്ക് പുതിയസമയം ക്രമീകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഉച്ച 12.30 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശകർക്ക് സമയം അനുവദിച്ചിരിക്കുന്നത്.സന്ദർശകർ നിർബന്ധമായും ഇഹ്തിറാസ് ആപ്പിലെ പച്ച സ്റ്റാറ്റസ് കാണിച്ചിരിക്കണം. മാസ്ക് ധരിക്കണം, പ്രവേശനത്തിന് മുമ്പായി താപനില പരിശോധനക്കും വിധേയമാകണം.
ഒരുസമയം ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം. പരമാവധി ഒരു മണിക്കൂറായിരിക്കും സന്ദർശനത്തിനുള്ള സമയം.ഒരു രോഗിക്ക് ദിവസം മൂന്ന് സന്ദർശകരെ മാത്രമേ അനുവദിക്കൂ. സന്ദർശകരുടെ കൂടെയുള്ളവർക്ക് അനുമതിയുണ്ടാകില്ല.
ഭക്ഷണം, പൂക്കൾ, പാനീയങ്ങൾ, ചോക്ലറ്റുകൾ തുടങ്ങിയവ ഒരു കാരണവശാലും അകത്തേക്ക് കടത്തുകയില്ല.15 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.കോവിഡ് ആശുപത്രികൾ, കമ്യൂണിറ്റി ഡിസീസ് സെൻറർ, ഹസം മിബൈരീക് ആശുപത്രി, ദി ക്യൂബൻ ആശുപത്രി, മിസൈദ് ആശുപത്രി തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.