ഇന്ത്യന് സ്പോര്ട്സ് സെന്റര് പുതിയ ഭരണസമിതി അധികാരമേറ്റു
text_fieldsപുതുതായി അധികാരമേറ്റ ഐ.എസ്.സി ഭരണസമിതി അംഗങ്ങൾ കോഓഡിനേറ്റിങ് ഓഫിസർ സച്ചിൻ ദിനകരിന് ക്രിക്കറ്റ് ബാറ്റ് നൽകുന്നു
ദോഹ: ഖത്തര് ഇന്ത്യന് എംബസി അപെക്സ് ബോഡിയായ ഇന്ത്യന് സ്പോര്ട്സ് സെന്റർ പുതിയ മാനേജ്മെന്റ് കമ്മിറ്റി അധികാരമേറ്റെടുത്തു. ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തില് ഐ.സി.സി അശോകാ ഹാളില്വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങില് എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോഓഡിനേറ്റിങ് ഓഫിസറുമായ സച്ചിന് ദിനകര് മുഖ്യാതിഥിയായി പങ്കെടുത്തു.
പുതിയ ഭരണസമിതി അംഗങ്ങളായ ഇ.പി. അബ്ദുറഹ്മാന് (പ്രസിഡന്റ്), ഹംസ യൂസുഫ് (ജനറല് സെക്രട്ടറി), സിതേന്ദു പാല് (വൈസ് പ്രസിഡന്റ്), സോമരാജ് കെഡാരസെട്ടി (ഹെഡ് ഓഫ് ഫൈനാന്സ്), ബഷീര് തുവാരിക്കല് (സെക്രട്ടറി), കവിത മഹീന്ദ്രന് (ജോ. സെക്രട്ടറി), അബ്ദുല് അസീം (ഫുട്ബാള്), ദീപക് ചുക്കാല (ക്രിക്കറ്റ്), ഹംസ പി.കുനിയില് (അത്ലറ്റിക്സ്), നിവേദിത മെഹ്ത (യോഗ), ചന്ദ്രശേഖര് അങ്ങാടി (ഗോള്ഫ്) എന്നിവരെ കോഓഡിനേറ്റിങ് ഓഫിസര് ഐ.എസ്.സി ലോഗോ അണിയിച്ചു കൊണ്ടാണ് ഔദ്യോഗിക സ്ഥനാരോഹണം നടത്തിയത്. പുതിയ അഡ്വൈസറി ബോര്ഡ് അംഗങ്ങളായ ഡോ. അബ്ദു സമദ് (ചെയര്മാന്), മിബു ജോസ്, സുബ്രഹ്മണ്യ ഹെബ്ബഗെലു, ദിബോജിത് ശര്മ എന്നിവരും ഉത്തരവാദിത്തം ഏറ്റെടുത്തു.
ചടങ്ങില് മുന് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും അഡ്വൈസറി ബോര്ഡ് അംഗങ്ങളെയും പ്രത്യേകം ആദരിച്ചു. ഐ.എസ്.എസി മുന് ജനറല് സെക്രട്ടറി നിഹാദ് അലി സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.സി.ബി.എഫ് അഡ്വൈസറി ബോര്ഡ് ചെയര്മാന് കെ.എസ്. പ്രസാദ് തുടങ്ങിയവര് പുതിയ ഭരണസമിതിക്ക് ആശംസകളര്പ്പിച്ച് സംസാരിച്ചു. ജനറല് സെക്രട്ടറി ഹംസ യൂസുഫ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

