ന്യൂ ഗുഡ്വിൽ കാർഗോ –റോക്ക പവർ ജിം ഓണാഘോഷം
text_fieldsന്യൂ ഗുഡ്വിൽ കാർഗോ -റോക്ക പവർ ജിം ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ന്യൂ ഗുഡ്വിൽ കാർഗോയും റോക്ക പവർ ജിമ്മും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. കല്ല്യാണപ്പന്തൽ റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഇരു സ്ഥാപനങ്ങളിലെ മാനേജ്മെന്റും ജീവനക്കാരും ഒരുമിച്ചുചേർന്നു.
ഓണം ഒരു ആഘോഷം മാത്രമല്ല, മനുഷ്യരെ തമ്മിൽ ചേർക്കുന്ന സ്നേഹത്തിന്റെയും സമത്വത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്തായ സന്ദേശമാണെന്ന് സൗഹൃദ സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. ഭാഷയും ദേശവും മതവും സംസ്കാരവും വ്യത്യസ്തമായാലും ഒരേ മനസ്സോടെ സന്തോഷം പങ്കിടുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർത്ഥ അർത്ഥം ലഭിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഓണസദ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

