കൂടുതൽ സൈക്കിൾ പാതകൾ ഉടനെന്ന് അശ്ഗാൽ പ്രസിഡൻറ്
text_fieldsദോഹ: രാജ്യത്ത് കൂടുതൽ സൈക്കിൾ പാതകൾ ഉടൻ നിർമ്മിക്കുമെന്ന് അശ്ഗാൽ പ്രസിഡൻറ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു. ദേശീയ കായികദിനത്തിൽ അശ്ഗാൽ നടത്തിയ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് സഅദ് അൽ മുഹന്നദി ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ എക്സ്പ്രസ് ഹൈവേകളിൽ ഇതിനകം തന്നെ 242 കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാതകൾ അശ്ഗാൽ നിർമ്മിച്ചിട്ടുണ്ടെന്നും 2018ൽ 110 കിലോമീറ്റർ പാത കൂടി നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക പാതകളിലൂടെയുള്ള 987 കിലോമീറ്റർ പാതയിൽ 239 കിലോമീറ്റർ പാത ഈ വർഷം പൂർത്തിയാക്കുമെന്നും അശ്ഗാൽ പ്രസിഡൻറ് വ്യക്തമാക്കി. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അശ്ഗാൽ സൈക്കിൾ റൈഡ് സംഘടിപ്പിച്ചു. ദുഹൈ ലിലെ അറബ് ലീഗ് സ്ട്രീറ്റിലൂടെയുള്ള സൈക്കിൾ റൈഡിൽ അശ്ഗാൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ഖ ത്തർ സൈക്ലിങ് ഫെഡറേഷൻ സെക്രട്ടറി ജമാൽ അബ്ദുല്ലത്തീഫ് അൽ കുവാരി തുടങ്ങിയവർ പങ്കെടുത്തു.
റാസ് ബൂ അബൂദ് റോഡ്, അൽ റുഫ്ഫ സ്ട്രീറ്റ്, അൽ ശീഹാനിയ, ലഅതൂരിയ സ്ട്രീറ്റ് എന്നിവിടങ്ങളിലും അശ്ഗാൽ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. നിരവധി റൈഡർമാരാണ് വിവിധ സ്ഥലങ്ങളിലായി പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
