Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാട്ടിലെത്താനുള്ള...

നാട്ടിലെത്താനുള്ള പുതിയ നിബന്ധനകൾ: കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും പേറി പ്രവാസികൾ

text_fields
bookmark_border
നാട്ടിലെത്താനുള്ള പുതിയ നിബന്ധനകൾ: കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും പേറി പ്രവാസികൾ
cancel

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ വിവിധ പ്രയാസങ്ങളിൽപെട്ട്​ നട്ടംതിരിയുന്ന പ്രവാസികൾക്ക്​ വീണ്ടും കേന്ദ്ര, സംസ്​ ഥാന സർക്കാറുകളുടെ ഇരുട്ടടി. കൊറോണ വൈറസിൻെറ വകഭേദം യൂറോപ്പിലടക്കം വ്യാപകമായതിനെ തുടർന്ന്​ നാട്ടിലെത്തുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്​ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഗൾഫ്​, യൂറോപ്പ്​, യു.കെ എന്നിവിടങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നവർ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൈയിൽ കരുതണം. നാട്ടിലെ വിമാനത്താവളത്തിൽ എത്തിയാൽ മോളിക്കുലാർ ടെസ്​റ്റ്​ സ്വന്തം ചെലവിൽ നടത്തണമെന്നുമാണ്​ പുതിയ ചട്ടത്തിൽ പറയുന്നത്​.

വകഭേദം വന്ന കൊറോണ ​ൈവറസ്​ സാന്നിധ്യം അറിയാനുള്ളതാണ് മോളിക്കുലാർ ടെസ്​റ്റ്​. ഇതിൻെറ ചെലവ്​ അടക്കമുള്ള വിവരങ്ങൾ ഇന്നലെ പുറത്തുവന്നതോടെയാണ്​ പ്രവാസികൾക്ക്​ കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും വരുത്തുന്നതാണെന്ന്​ വ്യക്​തമാകുന്നത്​.

നാട്ടിൽ രാഷ്​ട്രീയ പാർട്ടികൾ വൻകിട ജാഥകളടക്കം നടത്തി ഒരുവിധ കോവിഡ്​ നിയന്ത്രണങ്ങളും പാലിക്കാത്ത അവസ്​ഥയിലാണ് പ്രവാസികൾക്ക്​ മാത്രം കർശന നടപടികൾ കൊണ്ടുവരുന്നതെന്ന ആക്ഷേപമുണ്ട്​. സർക്കാറിൻെറ പരിപാടികൾ അടക്കം സാമൂഹികഅകലം പാലിക്കാതെയാണ്​ നടക്കുന്നത്​. എല്ലാ രാഷ്​ട്രീയപാർട്ടികളും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെയാണ്​ പൊതുപരിപാടികളും നടത്തുന്നത്​. അപ്പോഴാണ്​ പ്രവാസികൾക്ക്​ മാത്രം കർശന നടപടികൾ കൊണ്ടുവരുന്നതെന്നാണ് ആക്ഷേപം.

യാത്ര ചെയ്യുന്നതിന്​ മുമ്പ്​ എടുത്ത കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുള്ളവർ മണിക്കൂറുകൾക്കുള്ളിൽ​ തന്നെ നാട്ടിലെത്തി വീണ്ടും വിമാനത്താവളത്തിൽ നിന്ന്​ ടെസ്​റ്റ്​ നടത്തണമെന്നാണ്​ പുതിയ ചട്ടം. കേന്ദ്രത്തിൻെറ ചട്ടമാണെങ്കിലും സംസ്​ഥാന സർക്കാറുകൾക്ക്​ ഈ വിഷയത്തിൽ ഇളവുകൾ അനുവദിക്കാൻ കഴിയും.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ബുധനാഴ്​ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതലാണ്​ പ്രാബല്യത്തിൽവന്നത്​. യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ്​ മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ അപ്​ലോഡ്​ ചെയ്യണമെന്നാണ്​ പുതിയചട്ടത്തിൽ പറയുന്നത്​. യാത്ര ചെയ്യുന്നതിന്​ 72 മണിക്കൂറിനുള്ളിലാണ്​ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടത്​. ചെക്ക്​ ഇൻ സമയത്ത്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തു​േമ്പാൾ പണമടച്ച്​ മോളിക്കുലാർ പരിശോധന നടത്തുകയും വേണം.

നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ്​ മോളിക്കുലാർ പരിശോധനക്ക്​ ഈടാക്കുന്നത്​. കൊച്ചി, കണ്ണൂർ​ വിമാനത്താവളങ്ങളിൽ 1700 രൂപയാണ്​ ഈടാക്കുന്നത്​. തിരുവനന്തപുരത്ത്​ 1200ഉം കോഴിക്കോട്ട്​ 1350ഉം ആണ്​ നിരക്ക്​. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക്​ ഈടാക്കുന്നതും കേരളത്തിലാണ്​​. ഡൽഹിയിൽ 900, ലക്​നോവിൽ 500 എന്നിങ്ങനെയാണ്​ നിരക്ക്​. സ്വകാര്യഏജൻസികൾക്ക്​ കരാർ കൊടുത്തതിനാൽ അവർ നിശ്​ചയിക്കുന്ന നിരക്കാണിത്​. ഈ തുകയിൽ കുറവ്​ വരുത്താനെങ്കിലും സംസ്ഥാനസർക്കാറിന്​ കഴിയുമെന്നിരിക്കെ സർക്കാർ ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നാണ്​ പ്രവാസികളുടെ ആവശ്യം.

കുട്ടികൾക്ക്​ പോലും നാട്ടിലെ വിമാനത്താവളത്തിൽ പരിശോധന വേണം. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിന്​ ഇതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത ഭീമമാണ്​. വിദേശത്ത്​ നിന്ന്​ 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന ഫലവുമായി മടങ്ങുന്നവരെ നാട്ടിൽ വീണ്ടും പിഴിയുന്ന ഏർപ്പാടാണിതെന്നും ആക്ഷേപമുണ്ട്​. കേന്ദ്ര സർക്കാറിൻെറ നിർദേശം അനുസരിച്ച്​ ചെറിയ കുട്ടികൾ വരെ മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട്​ തവണ പരിശോധനക്ക്​ വിധേയമാകേണ്ടിവരുന്നു. നാട്ടിലെത്തിയാൽ ഏ​ഴാം ദിവസമുള്ള പരിശോധന വേറെയും നടത്തണം.

അതേസമയം ദിനേന ആയിരക്കണക്കിന്​ കോവിഡ്​ രോഗികളും ആയിരക്കണക്കിന്​ ആളുകളും മരിക്കുകയും ചെയ്​ത അമേരിക്കയിൽ നിന്ന്​ നേരിട്ട്​ ഇന്ത്യയിൽ എത്തുന്നവർക്ക്​ നാട്ടിൽ മോളിക്കുലാർ പരിശോധന ആവശ്യവുമില്ല.

ഇരട്ടി ബാധ്യത പേറാൻ വിധിക്കപ്പെട്ട്​ പ്രവാസികൾ

ഖത്തറിൽ സർക്കാർ മേഖലയിൽ ചുരുങ്ങിയ തുകയാണ്​ കോവിഡ്​ ടെസ്​റ്റിന്​ ഈടാക്കുന്നത്​. ഹെൽത്​ കാർഡുള്ളവർക്ക്​ ഖത്തറിലെ സർക്കാർ ആശുപത്രികളിൽ 50 റിയാലാണ്​ കോവിഡ്​ ടെസ്​റ്റിന്​ ഈടാക്കുക. ഹെൽത്​ കാർഡില്ലാത്തവർക്ക്​ അൽപം കൂടുതൽ തുക വേണം. ബാച്ചിലേഴ്​സിന്​ ഖത്തർ റെഡ്​ക്രസൻറിൻെറ വിവിധ ഹെൽത്​ സെൻററുകളിൽ ഇതിനുള്ള സൗകര്യമുണ്ട്​. ഹമദ്​ മെഡിക്കൽ കാർഡുള്ളവർക്ക്​ ഏതൊക്കെ ഹമദ്​ ആശുപത്രികളിൽ കോവിഡ്​ പരിശോധന നടത്താൻ സൗകര്യമുണ്ടോ അവിടങ്ങളിലൊക്കെ യാത്രാ ആവശ്യത്തിനും ടെസ്​റ്റ്​ നടത്താനാകും. പി.എച്ച്​.സി.സികളിലും സൗകര്യമുണ്ട്​. ടിക്കറ്റിൻെറ കോപ്പിയുമായാണ്​ എത്തേണ്ടത്​. പിറ്റേദിവസം തന്നെ ഫലവും റിപ്പോർട്ടും ലഭ്യമാകും.

എന്നാൽ യാത്രാആവശ്യങ്ങൾക്കായി കോവിഡ്​ പരിശോധന നടത്തുന്നവരോട്​ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാണ്​ പൊതുവേ നിർദേശിക്കുന്നത്​. കോവിഡ്​ ലക്ഷണങ്ങളുള്ളവരുടെ പരിശോധനയുടെ തിരക്ക്​ മൂലമാണിത്​. നിലവിൽ മലയാളികളടക്കമുള്ള നൂറുകണക്കിനാളുകളാണ്​ നാട്ടിലേക്കുള്ള യാത്രാആവശ്യത്തിനായി കോവിഡ്​ പരിശോധന നടത്താനായി ഖത്തറിലെ സർക്കാർ ആശുപത്രികളിൽ എത്തിക്കൊണ്ടിരിക്കുന്നത്​. ഖത്തറിൽ നിരവധി സ്വകാര്യ ആശുപത്രികളിൽ പരിശോധനക്ക്​ സൗകര്യമുണ്ട്​. എന്നാൽ 380 റിയാൽ മുതൽ 500 റിയാൽ വരെയാണ്​ ഇതിനായി ഫീസ്​ ഈടാക്കുന്നത്​.

ഇത്തരത്തിൽ നാട്ടിലെ പതിനായിരം രൂപ വരെ മുടക്കി കേരളത്തിൽ എത്തു​േമ്പാൾ വീണ്ടും രണ്ടായിരം രൂപ വരെ മോളിക്കുലാർ പരിശോധനക്കും ഒരാൾക്ക്​ ചെലവിടേണ്ടിവരുന്നു. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബം ആണെങ്കിൽ മുപ്പതിനായിരത്തോളം രൂപ ഈയിനത്തിൽ ചെലവാകും.

താരതമ്യേന ദിവസേന കുറവ്​ രോഗികൾമാത്രം ഉണ്ടാകുന്ന, കർശന കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്​ ഗൾഫ്​ രാജ്യങ്ങൾ. എന്നിട്ടും അവിടങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ നാട്ടിൽ എത്തണമെങ്കിൽ വൻ സാമ്പത്തികബാധ്യതയാണ്​ പുതിയ ചട്ടപ്രകാരം ഉണ്ടാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel RestrictionExpatriatescovid test​Covid 19
News Summary - New conditions for travel: heavy financial burden and pressure for Expatriates
Next Story