വടക്കൻ സിറിയയിൽ ഖത്തർ പങ്കാളിത്തത്തിൽ പുതു നഗരം
text_fieldsസിറിയയിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നു (ഫയൽ ചിത്രം)
ദോഹ: വടക്കൻ സിറിയയിൽ പുതിയ സമഗ്രമായ നഗരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഖത്തർ ഡെവലപ്‌മെന്റ് ഫണ്ടും (ക്യു.എഫ്.എഫ്.ഡി) തുർക്കി പ്രസിഡൻസി ഓഫ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റും (എ.എഫ്.എ.ഡി) കരാർ ഒപ്പുവെച്ചു.
70,000 പേർക്ക് പ്രയോജനം ലഭിക്കുന്ന സംയോജിത നഗരം സ്ഥാപിക്കുന്നതിലൂടെ സിറിയൻ അഭയാർഥികൾക്കും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്കും മാന്യമായ ഉപജീവനമാർഗം നൽകുകയും അവരുടെ പ്രതിരോധത്തെ പിന്തുണക്കുകയുമാണ് ലക്ഷ്യമിടുന്നത്.
കടുത്ത ദുരിതത്തിലായ സിറിയൻ ജനതക്ക് പിന്തുണ നൽകുകയും തിരികെ സാധാരണ ജീവിതത്തിലേക്ക് അവരെ എത്തിക്കുകയുമാണ് ക്യു.എഫ്.എഫ്.ഡി, എ.എഫ്.എ.ഡി കരാറിന്റെ പ്രധാന ലക്ഷ്യം.സിറിയൻ പ്രതിസന്ധിയുടെ തുടക്കം മുതൽ സിറിയൻ ജനതക്ക് മാന്യമായ ജീവിതാവകാശത്തിനുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാനുഷിക-ദുരിതാശ്വാസ സഹായം നൽകുന്നതിൽ ഖത്തർ മുൻപന്തിയിൽ നിന്നിട്ടുണ്ട്.
സിറിയൻ ജനതയുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, ദുരിതാശ്വാസം, ശീതകാല സഹായങ്ങൾ തുടങ്ങി അടിസ്ഥാന മേഖലകളിലെ നിരവധി പദ്ധതികളിൽ ഖത്തറിന്റെ സഹായമെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

