ഇനി 'പുതിയ' അമീർ കപ്പ്
text_fieldsദോഹ: ദേശീയ ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പിന് ഇനി പുതിയ ട്രോഫി. ദേശീയദിനമായ ഡിസംബർ 18നായിരുന്നു അമീർ കപ്പ് ജേതാക്കൾക്കായുള്ള പുതിയ ട്രോഫി ഖത്തർ ഫുട്ബാൾ അസോസിയേഷൻ പുറത്തിറക്കിയത്. ഖത്തറിെൻറ ഭൂപടത്തിെൻറ മാതൃകയിലാണ് പുതിയ അമീർ കപ്പ് േട്രാഫിയുടെ മാതൃക.
പുതിയ േട്രാഫിക്ക് ഏഴ്കിലോയാണ് ഭാരം. അഞ്ച് കിലോ പരിശുദ്ധമായ സ്വർണത്തിലും രണ്ട് കിലോ മുറാനോ ഗ്ലാസിലുമാണ് കപ്പ് നിർമിച്ചിരിക്കുന്നത്.
ആകെ ഉയരം 39 സെൻറീ മീറ്റർ. ഈസാ അൽ ഹിത്മി, ബിഷ്വി മജ്ദീ എന്നിവരാണ് േട്രാഫി രൂപകൽപന ചെയ്തത്. 2022 ലോകകപ്പിനായുള്ള നാലാമത് വേദിയായ അൽ റയ്യാൻ സ്റ്റേഡിയത്തിൻെറ ഉദ്ഘാടനചടങ്ങിലായിരുന്നു ഇത്.
2020ലെ അമീർ കപ്പ് ഫൈനൽ നടത്തിയാണ് സ്േറ്റഡിയം തുറന്നത്. ഏറെക്കാലത്തിനു ശേഷം ഫൈനലിലേക്ക് യോഗ്യത നേടിയ അൽ അറബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽസദ്ദാണ് 17ാം തവണ കിരീടത്തിൽ മുത്തമിട്ടത്.
ഖത്തർ ഭൂപടത്തിെൻറ മാതൃകയിലുള്ള പുതിയ രൂപത്തിലുള്ള ട്രോഫിയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽനിന്ന് അൽ സദ്ദ് ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസ് ഏറ്റുവാങ്ങിയത്.
ഖത്തർ ദേശീയ ടീം ക്യാപ്റ്റനുമാണ് ഇദ്ദേഹം. അൽ സദ്ദിനായി അൽജീരിയൻ സ്ൈട്രക്കർ ബഗ്ദാദ് ബുനജാഹ് രണ്ട് ഗോൾ നേടിയപ്പോൾ ഐസ്ലൻഡ് താരം ആരോൺ ഗുണേഴ്സെൻറ വകയായിരുന്നു അൽ അറബിയുടെ ആശ്വാസഗോൾ.
അമീർ കപ്പ്, ചരിത്രം ഇങ്ങനെ
ഖത്തറിലെ ഒന്ന്, രണ്ട് ഡിവിഷൻ ലീഗുകളിൽനിന്ന് യോഗ്യത നേടുന്ന 18 ടീമുകളാണ് അമീർ കപ്പിൽ പോരിനിറങ്ങുന്നത്. 1999 മുതലാണ് സെക്കൻഡ് ഡിവിഷൻ ലീഗിൽനിന്നുള്ള ടീമുകളെ ഉൾപ്പെടുത്തിത്തുടങ്ങിയത്.
1972-73 സീസണിലാണ് പ്രഥമ അമീർ കപ്പ് നടക്കുന്നത്.
ഫൈനലിൽ അൽ റയ്യാനെ ഒന്നിനെതിരെ ആറ് ഗോളിന് കീഴടക്കിയ അൽ അഹ്ലിയാണ് പ്രഥമ ജേതാക്കൾ. അമീർ കപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ ഇപ്പോഴും 6-1തന്നെയാണ്. ഇറാൻ താരം ഖാസിം ഫലാഹ് ആണ് അമീർ കപ്പ് ഫൈനലിൽ ആദ്യ ഹാട്രിക്കിനുടമ.
1975ൽ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന അമീർ കപ്പ് ഫൈനലാണ് കളർ ടെലിവിഷനിൽ ആദ്യമായി സംേപ്രഷണം ചെയ്യപ്പെട്ടത്.
ഏറ്റവും കൂടുതൽ അമീർ കപ്പ് ജേതാക്കളെന്ന ഖ്യാതി അൽ സദ്ദ് ക്ലബിെൻറ പേരിലാണ്. 16തവണയാണ് അൽ സദ്ദ് അമീർ കപ്പ് ജേതാക്കളായത്. അൽ അറബി എട്ട് തവണ ജേതാക്കളായപ്പോൾ ഏഴു തവണ ജേതാക്കളായ അൽ ഗറാഫയാണ് മൂന്നാമത്.
ഗറാഫയുടെ അഞ്ചു കിരീടങ്ങളും അൽ ഇത്തിഹാദ് എന്ന പേരിലറിയപ്പെട്ടപ്പോഴായിരുന്നു. അൽ ദുഹൈൽ ക്ലബാണ് നിലവിൽ അമീർ കപ്പ് ജേതാക്കൾ. നേരത്തേ ലഖ്വിയ എന്ന പേരിലാണ് ദുഹൈൽ അറിയപ്പെട്ടിരുന്നത്. ലഖ്വിയ, ജെയഷ് ക്ലബുകൾ ലയിച്ചാണ് ദുഹൈലിെൻറ പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

