ടീം വെല്‍ഫെയറിന് പുതിയ ഭാരവാഹികള്‍
text_fieldsടീം വെല്‍ഫെയർ ഭാരവാഹികളെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
പ്രഖ്യാപിക്കുന്നു
ദോഹ: പ്രവാസി വെൽഫെയർ വളന്റിയര്‍ വിങ്ങായ ടീം വെല്‍ഫെയറിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യാപ്റ്റനായി സഞ്ജയ് ചെറിയാന് (ആലപ്പുഴ), വൈസ് ക്യാപ്റ്റന്മാരായി ഫാത്തിമ തസ്നീം (കാസർകോട്), ശമീൽ മുഹമ്മദ് (മലപ്പുറം), ഷെറിൻ അഹമ്മദ് (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു.
ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നിർവഹിച്ചു. ഇന്ത്യന്‍ എംബസി അപെക്സ് ബോഡി മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവര്‍ക്കുള്ള ടീം വെല്‍ഫെയറിന്റെ ഉപഹാരം റസാഖ് പാലേരി സമര്‍പ്പിച്ചു.
ഭാരവാഹി തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹന്, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
അഫ്സല് എടവനക്കാട്, ഫഹദ് ഇ.കെ, നിസ്താര്‍ കളമശ്ശേരി, ഫൈസല്‍ എടവനക്കാട്, രാധാകൃഷ്ണന് പാലക്കാട്, റസാഖ് കാരാട്ട്, സക്കീന അബ്ദുല്ല, സിദ്ദീഖ് വേങ്ങര, ഷറഫുദ്ദീന് എം.എസ്, ഉസ്മാന് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സ്ക്യൂട്ടിവ് അംഗങ്ങള്‍. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് അലി, സഞ്ജയ് ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

