ഖത്തറിൽ നെസ്റ്റോയുടെ ആദ്യ ഹൈപ്പർമാർക്കറ്റ് അൽ ഗറാഫയിൽ പ്രവർത്തനം തുടങ്ങി
text_fieldsനെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഷോറൂം ഖത്തർ ചേംബർ ബോർഡ് അംഗവും രക്ഷാധികാരിയുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ
ഉബൈദലി, ശൈഖ് ഹമദ് ബിൻ ഥാനി ആൽഥാനി, മാർക്കറ്റ്സ് ആൻഡ് സ്പെഷലൈസ്ഡ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് മുബാറക് അൽ അമീരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ജി.സി.സി.യിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് ഖത്തറിലെ ആദ്യ ഹൈപ്പർമാർക്കറ്റ് അൽ ഗറാഫയിൽ പ്രവർത്തനം ആരംഭിച്ചു. ആഗോളതലത്തിൽ നെസ്റ്റോയുടെ 152ാമത് ഷോറൂമാണ് ആരംഭിച്ചത്. ഖത്തറിലുടനീളം പുതിയ എട്ട് ഔട്ട്ലെറ്റുകൾ കൂടി ആരംഭിച്ച് കൂടുതൽ വിപുലീകരണ പദ്ധതികൾക്കും നെസ്റ്റോ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഷോറൂം ഖത്തർ ചേംബർ ബോർഡ് അംഗവും മുഖ്യരക്ഷാധികാരിയുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഉബൈദലി, ശൈഖ് ഹമദ് ബിൻ ഥാനി ആൽഥാനി, മാർക്കറ്റ്സ് ആൻഡ് സ്പെഷലൈസ്ഡ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് മുബാറക് അൽ അമീരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജമാൽ കുഞ്ഞിപ്പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടനം ചെയ്ത അൽ ഗറാഫ ഔട്ട്ലെറ്റിൽ ഫ്രഷ് ഫുഡ്, ഗ്രോസറി, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ, ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കിയിട്ടുണ്ട്.
നെസ്റ്റോയുടെ വളർച്ചയിൽ ഏറെ കാത്തിരുന്ന ലക്ഷ്യസ്ഥാനമായിരുന്നു ഖത്തറിലെ പ്രവർത്തന ആരംഭമെന്നും ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരത്തിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളും മികച്ച സേവനവും ഉറപ്പാക്കുമെന്നും മാനേജിങ് ഡയറക്ടർ ജമാൽ കുഞ്ഞിപ്പറമ്പത്ത് പറഞ്ഞു. ഞങ്ങളുടെ 152ാമത്തെ സ്റ്റോർ മറ്റൊരു നാഴികക്കല്ല് മാത്രമല്ല, ഖത്തറിൽ ദീർഘകാല യാത്രക്ക് ആരംഭം കുറിക്കുകയാണന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന എട്ട് പുതിയ ഔട്ട്ലെറ്റുകൾ പ്രാദേശിക റീട്ടെയിൽ മേഖലക്ക് കരുത്തേകുന്നതിനൊപ്പം ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

