അടുത്ത വർഷം 20 പുതിയ സ്വകാര്യസ്കൂളുകൾ
text_fieldsദോഹ: രാജ്യത്ത് 2022 ഒാടെ സ്വകാര്യ മേഖലയിൽ 45 പുതിയ സ്കൂളുകൾ നിലവിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ലൈസൻസ് മേധാവി ഹമദ് അൽഗാലി. പുതിയ അധ്യയന വ ർഷത്തോടെ ഏതാനും പുതിയ സ്കൂളുകൾ പ്രവർത്തനക്ഷമമാകും. 20 പുതിയ സ്കൂളുകൾ സ്വകാര്യമേഖല യിൽ അധികം വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 50,000 വിദ്യാർഥികളെ ല ക്ഷ്യംവെച്ചാണ് പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നത്. നിലവിൽ സ്കൂളുകൾ ആരംഭിക്കുന്നതിന് അ നുമതി ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നതെന്ന് ഹമദ് അൽഗാലി വ്യ ക്തമാക്കി. ഇവയിൽ ചിലതൊക്കെ പ്രാഥമിക സൗകര്യങ്ങൾ പോലും പൂർത്തിയാക്കാത്തവയാണ്. എന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടി അപേക്ഷ നൽകിയവരുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യ, ബ്രിട്ടീഷ്, അമേരിക്ക, തുർക്കി, ഫ്രഞ്ച്, കനഡ, ലബനാൻ, ഫിൻലാൻറ് കരിക്കുലങ്ങൾ പ്രകാരം അധ്യയനം നടത്തുന്ന സ്കൂളുകൾക്കാണ് നിലവിൽ അംഗീകാരം നൽകിയത്. ഖത്തരീ കരിക്കുലവും ഇവിടെ പഠിപ്പിക്കും. നിലവിൽ 24 കരിക്കുലങ്ങളിലായി 278 സ്വകാര്യ സ്കൂളുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 1.89 ലക്ഷം വി ദ്യാർഥികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇതിൽ 32000 മാത്രമാണ് സ്വദേശി വിദ്യാർഥികളുടെ സാന്നിധ്യം. പുതുതായി അംഗീകാരം നൽകിയ സ്കൂളുകൾ രണ്ട് വർഷത്തിനകം പ്രവർത്തന സജ്ജമാകും. 12375 വിദ്യാർ ഥികൾക്ക് ഈ സ്കൂളുകളിൽ പ്രവേശനം ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപത്തിന് ഏറെ സാധ്യതയു ളളതായി അറിയിച്ച ഹമദ് അൽഗാലി ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകർ വരുന്നത് വലിയ തോതിൽ സഹായകമാണെന്ന് അറിയിച്ചു.
വരുംവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ഉൾകൊള്ളാൻ സഹായകരമാ കുന്ന തരത്തിൽ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താൻ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധനക്ക് കർശനമായ നിയന്ത്രണമാണ് മന്ത്രാലയം വരുത്തിയിരിക്കുന്നത്. നി ലവിലെ ഫീസ് ഘടനയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് സ്കൂളുകൾക്ക് ഉള്ളതെങ്കിൽ മാന്യമായ വർധനവിന് അംഗീകാരം നൽകുന്നതായും അദ്ദേഹം അറിയിച്ചു. എന്നാൽ രക്ഷിതാക്കൾക്ക് ഭാരമില്ലാത്ത തരത്തിലുള്ള വർധനവ് മാത്രമേ അംഗീകരിക്കൂ.
മൂന്ന് വർഷത്തിനിടയിൽ ഫീസ് വർധനവിന് അനുമതി നൽകി ല്ലെന്നും അദ്ദേഹം അറിയിച്ചു. സ്കൂളിന് നൽകേണ്ട ഫീസ് നൽകാതെ പല രക്ഷിതാക്കളും രണ്ട് വർഷത്തില ധികം നീട്ടി കൊണ്ടുപോയ സാഹചര്യവും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഹമദ് അൽഗാലി അറിയിച്ചു. ഇത്തരം സ മീപനം തികച്ചും നിരാശാജനകമാണ്. വിദ്യാഭ്യാസ സ്ഥാപനത്തിെൻറ സുഗമമായ നടത്തിപ്പിനെ ഇത് പ്രതികൂ ലമായി ബധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
