Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനീറ്റ്:​ ഗൾഫ്​...

നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ കേന്ദ്രങ്ങളില്ല; ആശങ്കയിൽ വിദ്യാർഥികൾ

text_fields
bookmark_border
നീറ്റ്:​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ പരീക്ഷാ കേന്ദ്രങ്ങളില്ല; ആശങ്കയിൽ വിദ്യാർഥികൾ
cancel

ദോഹ: ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ്​ ടെസ്​റ്റ്​ (നീറ്റ്​) ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ്​ ഇന്ത്യക്ക്​ പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്​.

ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായാണ് നാഷനൽ ടെസ്​റ്റിങ്​ ഏജൻസി പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്​. ഇവയിൽ ഗൾഫ്​ ഉൾപ്പെടെ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്ത്​ പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഗൾഫിലെ വിവിധ ഇന്ത്യൻ സ്​കൂൾ അധികാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​.

കഴിഞ്ഞ വർഷം ആറ്​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ 12 രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ്​ രാജ്യങ്ങളിലായി ഒമ്പത്​ കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ്​ കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്​. യു.എ.ഇയിൽ മാത്രം നാലും (ദുബൈയിൽ രണ്ട്​, ഷാർജ, അബൂദബി), സൗദി (റിയാദ്​), ബഹ്​റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്​കത്​), കുവൈത്ത്​ (കുവൈത്ത്​ സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിലായിരുന്നു പ്രവാസി വിദ്യാർഥികൾ പരീക്ഷ എഴുതിയത്​.

പരീക്ഷാ ഓൺലൈൻ രജിസ്​ട്രേഷന്​ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതോടെ എവിടെ സെൻറർ നൽകുമെന്ന ആശങ്കയിലാണ്​ ​ പ്രവാസി വിദ്യാർഥികൾ. രജിസ്​ട്രേഷൻ സമയത്ത്​ നാല്​ സെൻററുകൾ തെരഞ്ഞെടുത്താണ്​ അപേക്ഷാ നടപടി പൂർത്തിയാക്കേണ്ടത്​. മേയ്​ അഞ്ചിന്​ നടക്കുന്ന പരീക്ഷക്ക്​ മാർച്ച്​ ഒമ്പതു വരെ അപേക്ഷിക്കാവുന്നതാണ്​.

അതേസമയം, വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത്​ സംബന്ധിച്ച്​ നാഷണൽ ടെസ്​റ്റിങ്​ ഏജൻസി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഉടൻ തന്നെ ഇവ പുനസ്​ഥാപിച്ച്​ പുതിയ പട്ടിക പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ്​ പ്രവാസി വിദ്യാർഥി സമൂഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET
News Summary - NEET: No examination centers outside India including Gulf countries; Students are worried
Next Story