Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനീറ്റ്...

നീറ്റ് പരീക്ഷാകേന്ദ്രം: എൻ.ടി.എ തീരുമാനം പുനഃപരിശോധിക്കണം -കള്‍ചറല്‍ ഫോറം

text_fields
bookmark_border
നീറ്റ് പരീക്ഷാകേന്ദ്രം: എൻ.ടി.എ തീരുമാനം പുനഃപരിശോധിക്കണം -കള്‍ചറല്‍ ഫോറം
cancel

ദോ​ഹ: മേ​യ്‌ അ​ഞ്ചി​ന് ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന് (നീ​റ്റ്) വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കേ​ണ്ട എ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ.​ടി.​എ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ ലി​സ്റ്റി​ല്‍ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള സെ​ന്റ​റു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്താ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും വ​ലി​യ ആ​ശ​ങ്ക​യാ​ണ്‌ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​വ​ർ​ഷം നി​ർ​ത്ത​ൽ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ നി​ര​ന്ത​ര മു​റ​വി​ളി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​ൾ​ഫി​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്.

ക​ൾ​ച​റ​ൽ ഫോ​റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, എം​ബ​സി തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ഈ ​തീ​രു​മാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​യാ​റെ​ടു​പ്പി​നെ ബാ​ധി​ക്കും. ര​ക്ഷി​താ​ക്ക​ളു​ടെ ലീ​വ്, അ​വ​ധി​ക്കാ​ല സീ​സ​ണി​ലെ ഉ​യ​ര്‍ന്ന ടി​ക്ക​റ്റ് നി​ര​ക്ക് തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കും.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷം മു​മ്പ് മാ​ത്ര​മാ​ണ് ദോ​ഹ​യി​ല്‍ പ​രീ​ക്ഷ​കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ൾ​പ്പെ​ടെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, കേ​ര​ള മു​ഖ്യ​മ​ന്ത്രി, ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ക​ൾ​ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultural ForumQatar NewsNEET Examination Center
News Summary - NEET examination center
Next Story