Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനീറ്റ്​...

നീറ്റ്​ പരീക്ഷകേന്ദ്രം: ഖത്തറിന്​ അവഗണന

text_fields
bookmark_border
നീറ്റ്​ പരീക്ഷകേന്ദ്രം: ഖത്തറിന്​ അവഗണന
cancel

ദോഹ: കുവൈത്തിനുപിന്നാലെ ദുബൈയിലും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) കേന്ദ്രം അനുവദിച്ചപ്പോൾ ഖത്തറിൻെറ അഭ്യർഥനകൾ അവഗണിച്ചു. ജൂലൈ 14നാണ്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിൽ നീറ്റ്​ സെൻറർ അനുവദിക്കാൻ തീരുമാനിക്കുന്നത്​. ഇന്ത്യക്കു​പുറത്ത്​ ആദ്യമായി നീറ്റ്​ സെൻറർ അനുവദിച്ച തീരുമാനത്തെ പ്രവാസസമൂഹം ഏറെ ആവേശത്തോടെ സ്വാഗതംചെയ്​തു. തൂടർന്ന്​ വിവിധ ഗൾഫ്​ രാഷ്​ട്രങ്ങളിലെ എംബസികളും വിവിധ സംഘടനകളും സംയുക്​തമായി ആവശ്യമുയർത്തിയപ്പോൾ ദുബൈ ആണ്​ രണ്ടാം സെൻററായി പരിഗണിച്ചത്​.

കഴിഞ്ഞ ദിവസമാണ്​ ദുബൈ നീറ്റ്​ സെൻററായി തീരുമാനിച്ചുകൊണ്ട്​ കേന്ദ്രം ഉത്തരവിറക്കിയത്​. കോവിഡ്​ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രവിലക്കും രാജ്യത്തിന്​ പുറത്തുപോയാൽ മടങ്ങിവരാനുള്ള പ്രയാസങ്ങളും കുവൈത്തിനും ദുബൈക്കും അനുകൂലമായി എന്നാണ്​ വിലയിരുത്തുന്നത്​. ദുബൈയിൽ 93 സി.ബി.എസ്​.ഇ സ്​കൂളുകളിലായി 500ന്​ മുകളിൽ വിദ്യാർഥികൾ നീറ്റ്​ എഴുതുന്നുണ്ട്​. കുവൈത്തിൽ 21 സി.ബി.എസ്​.ഇ സ്​കൂളുകളാണ്​ പ്രവർത്തിക്കുന്നത്​. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക്​ മിത്തലിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്​ഥതല സമ്മർദം ശക്​തമായെങ്കിലും ദുബൈയെ പരിഗണിക്കു​േമ്പാൾ ഖത്തറിൻെറ അപേക്ഷ കേന്ദ്രം തള്ളി.

10​ സി.ബി.എസ്​.ഇ സ്​കൂളുകളിൽനിന്നായി നൂറോളം വിദ്യാർഥികളാണ്​ ഖത്തറിൽനിന്ന്​ നീറ്റ്​ എഴുതുന്നത്​. സെപ്​റ്റംബർ 12ന്​ നടക്കുന്ന പരീക്ഷക്ക്​ ഇവിടെ കേന്ദ്രം അനുവദിക്കാത്തതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലാണ്​. ​നിലവിലെ സാഹചര്യം പരിഗണിച്ച്​ കേ​ന്ദ്രം അനുവദിച്ചാൽ ഇവിടെതന്നെ പരീക്ഷ എഴുതാമെന്ന പ്രതീക്ഷയുമുണ്ട്.

അതേസമയം, ഈ വർഷം ഖത്തറിൽ നീറ്റ്​ സെൻറർ അനുവദിക്കാൻ സാധ്യതയില്ലെന്ന്​ നീറ്റ്​ കോച്ചിങ്​ സെൻറർ പ്രതിനിധികളും അധ്യാപകരും പറയുന്നു. ദുബൈയിൽ സെൻറർ അനുവദിച്ചതിനു പിന്നാലെ, ഖത്തറിലെ ഗുജറാത്തി സമാജം നേതൃത്വത്തിൽ അവസാനവട്ട ശ്രമവും നടക്കുന്നുണ്ട്​. ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവർക്ക്​ ഗുജറാത്ത്​ സമാജം ഭാരവാഹികൾ കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചു.

കോവിഡ്​ വ്യാപനം രൂക്ഷമായ 2020ൽ നീറ്റ് പരീക്ഷ സെൻററുകൾ ഗൾഫ്​ രാജ്യങ്ങളിലും അനുവദിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതി വരെ കേസിനു​ പോയത്​ ഖത്തറിലെ രക്ഷിതാക്കളും സംഘടനകളുമായിരുന്നു. പ്രവാസി രക്ഷിതാക്കളുടെ അപേക്ഷ, കേന്ദ്രസർക്കാർ പരിഗണിച്ചില്ലെങ്കിലും കോടതിയിൽ ചോദ്യം ചെയ്​തത്​ എല്ലാവരുടെയും കണ്ണ്​ തുറപ്പിക്കാൻ കാരണമായി. കോവിഡ്​ കാരണം കഴിഞ്ഞവർഷം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര മുടങ്ങിയതോടെ ജി.സി.സിയി​െല ആയിരക്കണക്കിന്​ വിദ്യാർഥികൾക്കാണ്​ 'നീറ്റ്​' മുടങ്ങിയത്​.

അപേക്ഷിച്ചവർക്ക്​ സെൻറർ മാറാം

ഖത്തറിലുള്ള വിദ്യാർഥികൾക്ക്​ ഇന്ത്യയിൽ പോകുന്നതിന്​ പകരം ദുബൈയിലെത്തി പരീക്ഷ എഴുതാൻ അവസരമുണ്ട്​. നിലവിൽ ആഗസ്​റ്റ്​ ആറ്​ വരെയാണ്​ പരീക്ഷക്ക്​ അപേക്ഷിക്കാനുള്ള സമയം. ആഗസ്​റ്റ്​ എട്ട്​ മുതൽ 12 വരെ തീയതികളിൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അനുവദിക്കും. ഈ സമയത്ത്​ സെൻറർ മാറ്റാൻ കഴിയുമെന്ന്​ പരീക്ഷ ഡയറക്​ടർ ഡോ. സധന പരഷാർ സർക്കുലറിൽ അറിയിച്ചു.

'മകൾ നീറ്റ്​ പരീക്ഷ എഴുതുന്നുണ്ട്​. ഈ വർഷം ഇനി ഖത്തറിൽ സെൻറർ പ്രതീക്ഷിക്കുന്നില്ല. ദുബൈയിലെയും കുവൈത്തിലെയും അത്രമാത്രം കുട്ടികൾ ഖത്തറിൽ ഇല്ലെന്നതാവാം സെൻറർ അനുവദിക്കാതിരിക്കാൻ കാരണമായത്​. പരീക്ഷക്ക്​ മുമ്പായി കുടുംബസമേതം നാട്ടിലേക്ക്​ മടങ്ങാനാണ്​ പ്ലാൻ. ഇവിടെ നിന്നുള്ള മറ്റു വിദ്യാർഥികളും നാട്ടി​ലെത്തിയാണ്​ പരീക്ഷ എഴുതുന്നത്​. ഖത്തറിൽ സെൻറർ അനുവദിക്കുകയാണെങ്കിൽ സന്തോഷമായിരുന്നു.'

ഖത്തറിൽനിന്ന്​ നീറ്റ്​ പരീക്ഷക്കായി നാട്ടിലേക്ക്​ മടങ്ങുന്ന വിദ്യാർഥിയുടെ രക്ഷിതാവായ കോഴിക്കോട്​ ചേന്ദമംഗലൂർ സ്വദേശി ഷമീം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET Exam Center
News Summary - NEET Exam Center: Neglected in Qatar
Next Story