ദോഹയിൽ എറിയാൻ നീരജുമെത്തും
text_fieldsദോഹ: കായിക പ്രേമികൾക്ക് ആവേശമായിIndia's superstar javelin thrower Neeraj Chopra will be there to throw the javelin in the Doha Diamond League. മേയ് 16ന് നടക്കുന്ന ലോക അത്ലറ്റിക്സിലെ ശ്രദ്ധേയ പോരാട്ടത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സ്-ലോകചാമ്പ്യൻ താരം പങ്കെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടർച്ചയായി മൂന്നാം സീസണിലാണ് നീരജ് ദോഹയിൽ ജാവലിനുമായെത്തുന്നത്. 89.94 മീറ്റർ എന്ന ദൂരവുമായി ദേശീയ റെക്കോഡിനുടമയായ നീരജിന്റെ പുതിയ സീസൺ തുടക്കം കൂടിയാവും ഖത്തറിലെ അങ്കം.
2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ്, 2024 പാരീസിൽ പാകിസ്താന്റെ അർഷദ് നദീമിനു പിന്നിൽ രണ്ടാം സ്ഥാനക്കാരനാവുകയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ലോകത്തെ മുൻനിര താരങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ദോഹ ഡയമണ്ട് ലീഗിലെ ജാവലിൻ മത്സരം നീരജിന്റെ വരവോടെ വീണ്ടും മുൻനിരയിലെത്തുകയാണ്. അവസാന സീസണിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ജാകുബ് വാഡ്ലെഷ് സ്വർണവും നീരജ് വെള്ളിയുമായിരുന്നു നേടിയത്.
2023ൽ നീരജ് സ്വർണം നേടി. ഗാലറിയിൽ ആരവങ്ങളുമായി നിറയുന്ന ഇന്ത്യൻ ആരാധകർക്ക് മധ്യത്തിലെ പ്രകടനത്തിലേക്ക് വീണ്ടും തിരികെയെത്തുന്നതിന്റെ സന്തോഷം നീരജ് പങ്കുവെച്ചു.
‘അവസാന വർഷം ഒരുപാട് പഠിപ്പിച്ചു. ഒളിമ്പിക്സ് മെഡൽ പോഡിയത്തിൽ ഒരിക്കൽകൂടി ഇന്ത്യയെ എത്തിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമായിരുന്നു. പുതിയ സീസണിലേക്ക് കോച്ച് ജാൻ സെലൻസിയുടെ കീഴിൽ പൂർണ സജ്ജമായി കഴിഞ്ഞു. ദോഹയിൽ പുതുസീസൺ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഞാൻ.
ഖത്തർ സ്പോർട്സ് ക്ലബിലെ ആരാധക പിന്തുണയും ആരവവും ആവേശം നൽകുന്നതാണ്. ആ പിന്തുണയിൽ ഏറ്റവും മികച്ച പ്രകടനത്തിലെത്തുമെന്ന് ഉറപ്പുണ്ട്’ -ദോഹയിലേക്കുള്ള തയാറെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് നീരജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

