എൻ.സി.സി.എച്ച്.ടി യോഗം ചേർന്നു
text_fieldsമനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി യോഗം ചേർന്നപ്പോൾ
ദോഹ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുടെ (എൻ.സി.സി.എച്ച്.ടി) 2023ലെ ആദ്യ യോഗം ചേർന്നു. തൊഴിൽ മന്ത്രിയും എൻ.സി.സി.എച്ച്.ടി ചെയർപേഴ്സനുമായ ഡോ. അലി ബിൻ സഈദ് ബിൻ സ്മെയ്ഖ് അൽ മാരി ഞായറാഴ്ച ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മനുഷ്യക്കടത്തിന് ഇരയായവർക്കുള്ള സംരക്ഷണവും പിന്തുണയും വർധിപ്പിക്കാനുള്ള നിർദേശങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിൽ ദേശീയ സമിതിയുടെ പങ്കിനെ പിന്തുണക്കാനും ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിർദേശങ്ങളും യോഗത്തിന്റെ പരിഗണനക്കുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

