നവോത്സവ് മത്സരങ്ങൾക്ക് പുനരാരംഭം
text_fieldsദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാസാഹിത്യ കായിക മത്സരങ്ങളായ നവോത്സവ് 2025 ഏപ്രിൽ 17നു പുനരാരംഭിക്കും. കലാ-കായിക മത്സരങ്ങളുടെ ഒരുത്സവ കാലം എന്ന പ്രമേയത്തിൽ തുടക്കം കുറിച്ച പരിപാടി കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ വിയോഗത്തെ തുടർന്നാണ് നിർത്തിവെച്ചത്.
മത്സരത്തുടർച്ചയുടെ ഭാഗമായി പഞ്ചഗുസ്തി, ചെസ് മത്സരം, കാരംസ് തുടങ്ങി വിവിധ കായിക മത്സരങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 18ന് വടംവലി മത്സരവും ഏപ്രിൽ 25ന് ഫുട്ബാൾ മത്സരവും നടക്കും. മേയ് ആദ്യവാരത്തിൽ കലാമത്സരങ്ങൾ പുനരാരംഭിക്കും.
ജില്ലതല മത്സര വിജയികളാണ് സംസ്ഥാന തലങ്ങളിൽ മാറ്റുരക്കുക. സമയബന്ധിതമായി രജിസ്ട്രേഷൻ പൂർത്തീകരിച്ചാണ് മത്സരം നടത്തുന്നത്. ആദ്യഘട്ടത്തിൽ നടന്ന കലാ കായിക മത്സരങ്ങളുടെ ഫലമനുസരിച്ച് നിലവിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസർകോട്, കണ്ണൂർ, തൃശൂർ എന്നീ ഏരിയ കമ്മിറ്റികളാണ് പോയന്റ് നിലയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. പൊതുമത്സര ഇനത്തിൽ ഖത്തർ ദേശീയ കായിക ദിനത്തിൽ സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് ഏറെ വൈവിധ്യ പൂർണമായ സംഘാടനവും ആഘോഷവുമായി. വിവിധ വ്യക്തിഗത കലാ മത്സരങ്ങൾ, ഗ്രൂപ് മത്സരങ്ങളാണ് ഇനി പ്രധാനമായും നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

