ദോഹ:ഓരോരുത്തര്‍ക്കും ദൈവം കനിഞ്ഞരുളുന്ന സര്‍ഗവാസനകളെ ക്രിയാത്മകമായി പരിപോഷിക്കുകയും കലാവാസനകളെ സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ പ്രയോജനപ്പെടുത്തണമെന്നും നവാസ് പാലേരി. ദോഹ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ടും സംഗീതവും മറ്റു കലാരൂപങ്ങളുമൊക്കെ സാര്‍ഥകമാകണമെങ്കില്‍ നന്മയുടെ വെളിച്ചം ആവശ്യമാണ്. ആ വെളിച്ചമാണ് മദ്റസകള്‍ പകര്‍ന്നുനല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഗീതം സാമൂഹിക സൗഹാർദത്തിനും മാനവികത ഐക്യത്തിനുമൊക്കെ പ്രയോജനപ്പെടുത്താം. വിദ്യാര്‍ഥികളിലെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനും സാഹിത്യസമാജം പോലുള്ള വേദികള്‍ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ ആക്ടിങ് പ്രിന്‍സിപ്പൽ സഫീര്‍ മമ്പാട് അധ്യക്ഷത വഹിച്ചു. പി.ടി. എ. പ്രസിഡൻറ് ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു. മദ്രസയുടെ സ്‌നേഹോപഹാരം പി.ടി. എ. നിര്‍വാഹകസമിതി അംഗങ്ങളായ അലവിക്കുട്ടി, റഷീദ് അലി എന്നിവര്‍ സമ്മാനിച്ചു. കണ്‍വീനര്‍ അനീസുറഹ്മാന്‍ സ്വാഗതവും ഹെഡ് ബോയ് ഹംദാന്‍ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2018 11:00 AM GMT Updated On
date_range 2019-04-08T12:00:01+05:30സര്‍ഗവാസനകള്‍ നന്മക്കായി പ്രയോജനപ്പെടുത്തുക ^നവാസ് പാലേരി
text_fieldsNext Story