Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ന​വ കേ​ര​ള​ത്തി​ന്...

‘ന​വ കേ​ര​ള​ത്തി​ന് സൗ​ഹൃ​ദ​ത്തി​​െൻറ ക​രു​ത​ൽ’:സി.​െഎ.സി കാമ്പയിൻ തുടങ്ങി

text_fields
bookmark_border
‘ന​വ കേ​ര​ള​ത്തി​ന് സൗ​ഹൃ​ദ​ത്തി​​െൻറ ക​രു​ത​ൽ’:സി.​െഎ.സി കാമ്പയിൻ തുടങ്ങി
cancel

ദോ​ഹ: സെ​ൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി (സി.​ഐ.​സി) ദോ​ഹ ഇ​ൻറ​ർ​നാ​ഷ​ന​ൽ സെ​ൻറ​ർ ഫോ​ർ ഇൻറ​ർ​ഫെ​യ്ത് ഡ​യ​ലോ​ഗു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ‘ന​വ കേ​ര​ള​ത്തി​ന് സൗ​ഹൃ​ദ​ത്തി​​​​െൻറ ക​രു​ത​ൽ’ കാ​മ്പ​യി​ൻ തുടങ്ങി. ഡി​സം​ബ​ർ 14 വ​രെ നീ​ളു​ന്ന കാ​മ്പ​യി​നിൽ വിവിധ പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​.
എല്ലാ മേഖലയി​ലും ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ം എല്ലാ കാലത്തും നിലനിൽക്കണം. ഇത്​ സാ​ധ്യ​മാ​കു​ന്ന​ത് നി​രു​പാ​ധി​ക​മാ​യ സൗ​ഹൃ​ദ​വുംസ്നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​യു​മ്പോ​ൾ മാ​ത്ര​മാ​ണ്. പരസ്​പരം വെ​റു​ക്കാ​നു​ള്ള കാ​ര​ണ​മ​ല്ല വൈ​വി​ധ്യ​ങ്ങ​ൾ എന്നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​​ലേക്കുള്ള വഴിയാണ്​ അതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേ​ര​ള​ത്തി​​​​​െൻറ മ​ഹി​ത പാ​ര​മ്പ​ര്യം ഇ​താ​ണ്. ഈ ​പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക എ​ന്ന​ത് കൂടി കാ​മ്പ​യി​​​​െൻറ ല​ക്ഷ്യ​മാ​ണ്.


ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന്​ തി​രി​ഞ്ഞുന​ട​ക്കാനു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ദൃ​ശ്യ​മാ​ണ്. പ്ര​ള​യം തീ​ർ​ത്ത മാ​ന​വി​ക സൗ​ഹൃ​ദ​ത്തി​​​​െൻറ മ​ഹാപാ​ഠ​ങ്ങ​ൾ ഇ​ത്ത​രം കു​ൽ​സി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രി​ൽ വ​ലി​യ പ്ര​തി​രോ​ധ​മാ​ണ് തീ​ർ​ത്ത​ത്. ആ ​മ​നോ​ഹ​ര പാ​ഠ​ങ്ങ​ളി​ലേ​ക്കും കാ​മ്പ​യി​ൻ വെ​ളി​ച്ചം വീ​ശും.
എ​ല്ലാ മ​നു​ഷ്യ​രും ജാ​തി​മ​ത, വ​ര്‍ഗ​ദേ​ശ വ്യ​ത്യാ​സ​ങ്ങ​ള്‍ക്ക​തീ​ത​മാ​യി ഒ​രേ ആ​ണി​​​​െൻറ​യും പെ​ണ്ണി​​​​െൻറ​യും സ​ന്ത​തി​ക​ളാ​ണെന്ന മഹത്തായ സന്ദേശം കാമ്പയിനിലൂടെ ഉയർത്തിപിടിക്കും. വിവിധ പരിപാടികൾ ഇതി​​​െൻറ ഭാഗമായി നടത്തുന്നുണ്ട്​. ഡി​സം​ബ​ർ 3 മു​ത​ൽ 10 വ​രെ കേ​ര​ള​ത്തി​​​​െൻറ സൗ​ഹാ​ർ​ദ​സ​ഹ​വ​ർ​ത്ത​ന ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും തേ​ടി​യു​ള്ള പ്ര​ശ്നോ​ത്ത​രി, ഖ​ത്ത​റി​ലെ 50 വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സൗ​ഹൃ​ദ​തു​രു​ത്തു​ക​ൾ എന്നിവ നടക്കും. ഡി​സം​ബ​ർ ഏഴിന്​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സാം​സ്കാ​രി​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഠ​ന സെ​ഷ​നു​ക​ൾ നടക്കും. സൗ​ഹൃ​ദ സെ​ൽ​ഫി മ​ത്സ​രം, സൗ​ഹൃ​ദ പ്ര​തി​ജ്ഞ, അ​മി​റ്റി ചാ​ർ​ട്ട​ർ തു​ട​ങ്ങിയവയുമുണ്ടാകും. ഡി​സം​ബ​ർ 14 ന​ട​ക്കു​ന്ന പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തോ​ടെ കാ​മ്പ​യി​ന് സ​മാ​പ​നം കു​റി​ക്കും.


ഡി​സം​ബ​ർ ഏഴിന്​ അ​ക്കാ​ദ​മി​ക് കോ​ൺ​ഫ​റ​ൻ​സി​ലും 14 ന്​ ​ന​ട​ക്കു​ന്ന പൊ​തുസ​മ്മേ​ള​ന​ത്തി​ലും കെ.​ഇ.​എ​ൻ., ടി. ​ആ​രി​ഫ​ലി, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന്, പി. ​സു​രേ​ന്ദ്ര​ൻ, ശി​ഹാ​ബു​ദീ​ൻ പൊ​യ്തും​ക​ട​വ് എ​ന്നീ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.ഏ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്നതാണ്​ ഓ​ൺ​ലൈ​ൻ പ്ര​ശ്നോ​ത്ത​രി​. ഡി​സം​ബ​ർ 3 മു​ത​ൽ 10 വ​രെ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്കി​ലൂ​ടെ പ്ര​ശ്നോ​ത്ത​രി​യി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് 3 പ​വ​ൻ സ്വ​ർ​ണം, ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടു പ​വ​ൻ, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 1 പ​വ​ൻ തു​ട​ങ്ങി എ​ല്ലാവർ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.വാർത്താസ​മ്മേ​ള​ന​ത്തി​ൽ സ​​െൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ൻറ്​ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം കെ, ​മീ​ഡി​യ ഹെ​ഡ് അ​ർ​ഷാ​ദ് ഇ., ​കാ​മ്പ​യി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.ടി അ​ബ്ദു​റ​ഹി​മാ​ൻ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ബ​ഷീ​ർ അ​ഹ്മ​ദ്, ഷ​ബീ​ർ, അ​ബ്ദു​ൽ വ​ഹ​ദ്, അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം., സ​ലാ​ഹു​ദ്ധീ​ൻ ചേ​ളാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsnavakerala cic campaign
News Summary - navakerala cic campaign-qatar-qatar news
Next Story