Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​വ​പ​ല്ല​വ -2026...

ന​വ​പ​ല്ല​വ -2026 നൃ​ത്തോ​ത്സ​വം

text_fields
bookmark_border
ന​വ​പ​ല്ല​വ -2026 നൃ​ത്തോ​ത്സ​വം
cancel
camera_alt

1.നൂ​​​പു​​​ര​​​ധ്വ​​​നിയു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​ഘ​ടി​പ്പി​ച്ച 'ന​വ​പ​ല്ല​വ' നൃ​ത്തോ​ത്സ​വ പ​രി​പാ​ടി​യി​ൽ​നി​ന്ന്, 2.നൂ​​​പു​​​ര​​​ധ്വ​​​നിയു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​ഘ​ടി​പ്പി​ച്ച 'ന​വ​പ​ല്ല​വ'

നൃ​ത്തോ​ത്സ​വ പ​രി​പാ​ടി ഐ​.​സി.​​​സി പ്ര​​​സി​​​ഡ​​​ന്റ് എ.പി. മ​​​ണി​​​ക​​​ണ്ഠ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുന്നു

ദോ​​​ഹ: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ശാ​​​സ്ത്രീ​​​യ നൃ​​​ത്ത രൂ​​​പ​​​ങ്ങ​​​ളു​​​ടെ മ​​​നോ​​​ഹാ​​​രി​​​ത​​​യും ഭാ​​​വ​​​പ്പ​​​ക​​​ർ​​​ച്ച​​​യും പ്രവാസികളെ തൊ​​​ട്ടു​​​ണ​​​ർ​​​ത്തി​​ 'ന​​​വ​​​പ​​​ല്ല​​​വ 2026' സ​​​മാ​​​പി​​​ച്ചു. പ്ര​​​മു​​​ഖ നൃ​​​ത്ത ക​​​ലാ​​​ല​​​യ​​​മാ​​​യ 'നൂ​​​പു​​​ര​​​ധ്വ​​​നി'​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​ൽ വ​​​ക്റ ഡി.​​​പി​.​എ​​​സ് എം.​​​ഐ.​​​എ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​ട​ന്ന നൃ​ത്ത​വി​​​രു​​​ന്നി​ൽ ക​​​ലാ​​​മ​​​ണ്ഡ​​​ലം സീ​​​മ ര​​​ഞ്ജി​​​ത്തി​​​ന്റെ കീ​​​ഴി​​​ൽ നൃ​​​ത്തം അ​​​ഭ്യ​​​സി​​​ച്ച 122 ഓ​​​ളം പ്ര​​​തി​​​ഭ​​​ക​​​ൾ അ​​​ണി​​​നി​​​ര​​​ന്നു. 2009ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ നൂ​​​പു​​​ര​​​ധ്വ​​​നി ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലും ഖ​​​ത്ത​​​റി​​​ലും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള പ്ര​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും നൃ​​​ത്ത​​​പ​​​ഠ​​​ന രം​​​ഗ​​​ത്ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്.

ച​​​ട​​​ങ്ങ് ഇ​​​ന്ത്യ​​​ൻ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്റ​​​ർ (ഐ​.​സി.​​​സി) പ്ര​​​സി​​​ഡ​​​ന്റ് എ. ​​പി. മ​​​ണി​​​ക​​​ണ്ഠ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഐ.​​​സി.​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ്, വീ​​​ൽ മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ക​​​രു​​​ണാ​​​ക​​​ർ മേ​​​നോ​​​ൻ, കേ​​​ര​​​ള ബി​​​സി​​​ന​​​സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്റ് ഷ​​​ഹീ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, ഐ​.​സി.​​​സി ക​​​ൾ​​​ച്ച​​​റ​​​ൽ ആ​​​ക്റ്റി​​​വി​​​റ്റീ​​​സ് ഹെ​​​ഡ് ന​​​ന്ദി​​​നി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ഖ​​​ത്ത​​​റി​​​ലെ പ്ര​​​മു​​​ഖ സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

സീ​​​മ ര​​​ഞ്ജി​​​ത്ത് ത​​​ന്നെ ര​​​ച​​​ന​​​യും നൃ​​​ത്ത​​​സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​ഹി​​​ച്ച 'പ്രാ​​​ണാ​​​ദ' എ​​​ന്ന സ്വാ​​​ഗ​​​ത നൃ​​​ത്ത​​​ത്തോ​​​ടെ​​​യാ​​​ണ് സാം​​​സ്കാ​​​രി​​​ക സാ​​​യാ​​​ഹ്ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഖ​​​ത്ത​​​റി​​​ലെ പ്ര​​​ശ​​​സ്ത ഇ​​​ന്ത്യ​​​ൻ ക​​​ലാ​​​കാ​​​ര​​​നാ​​​യ ശ്യാം ​​​ആ​​​ണ് ഇ​​​തി​​​ന് സം​​​ഗീ​​​തം ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​ശ​​​സ്ത പി​​​ന്ന​​​ണി ഗാ​​​യി​​​ക​​​യും സ്വ​​​ർ​​​ണ്ണ​​​മെ​​​ഡ​​​ൽ ജേ​​​താ​​​വു​​​മാ​​​യ ആ​​​ർ. ജ​​​യ​​​ല​​​ക്ഷ്മി 'സ്വി​​​ച്ച് ഓ​​​ൺ' ചെ​യ്തു.

മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ഖ​​​ത്ത​​​റി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ന​​​വ​​​പ​​​ല്ല​​​വ ​​നൃ​​​ത്തോ​​​ത്സ​​​വം, എ​​​ല്ലാ ന​​​ർ​​​ത്ത​​​ക​​​രും ഒ​​​ന്നി​​​ച്ച​​​ണി​​​നി​​​ര​​​ന്ന വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​യ ച​ട​ങ്ങോ​ടെ​യാ​ണ് സ​​​മാ​​​പി​​​ച്ച​​​ത്. പ്ര​​​വീ​​​ൺ കു​​​മാ​​​ർ സ്വാ​​​ഗ​​​ത​വും സ​​​ജീ​​​വ് ന​​​ന്ദി​യും പ​റ​ഞ്ഞു. ക​​​ലാ​​​പ്രേ​​​മി​​​ക​​​ളും കു​​​ടും​​​ബ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ വ​​​ൻ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar dohaGulf Newsdohaqatar​dance festival
News Summary - Nava Pallava -2026 Dance Festival
Next Story