ദോഹ: പ്രകൃതിവാതകം (എല്‍എന്‍ജി) കയറ്റുമതി രംഗത്ത് ഖത്തർ പെട്രോളിയം (ക്യു.പി) കൂടുതൽ ഉയരങ്ങളിലേക്ക്. അമേരിക്കയിലെ ഗോള്‍ഡന്‍ പാസ്സ് എല്‍എന്‍ജി കയറ്റുമതി പദ്ധതിയുമായാണ് ക്യു.പി മുന്നോട്ട ് പോകുന്നത്. പത്ത് ബില്യണ്‍ ഡോളറിെൻറ പദ്ധതി തുടരുന്നതിനായുള്ള അന്തിമ നിക്ഷേപ തീരു മാനം ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബീലും കൈക്കൊണ്ടു. ഖത്തര്‍ പെട്രോളിയത്തിന് 70 ശത മാനവും എക്സോണ്‍ മൊബീലിന് 30ശതമാനവും ഓഹരിപങ്കാളിത്തമുള്ള സംയുക്തസംരംഭമാണിത്. ഗോ ള്‍ഡന്‍ പാസ്സ് പ്രൊഡക്റ്റ്സ് എല്‍എല്‍സിയുടെ ഉടമസ്ഥതയിലാണ് പദ്ധതി.
കഴിഞ്ഞദിവസം വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പത്ത് ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തത്. ഊര്ജകാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സിഇഒയുമായ സഅദ് ശരീദ അല്കഅബിയുടെയും യുഎസ് ഊര്‍ജസെക്രട്ടറി റിക്ക് പെറിയുടെയും കാര്‍മികത്വത്തിലായിരുന്നു പരിപാടി. ടെക്സാസിലെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാൻറിെൻറ വിപുലീകരണമാണ് ഇതിൽ സുപ്രധാനം.
ടെക്സാസിലെ സബൈന്‍ പാസ്സിലാണ് ഗോള്‍ഡന്‍ പാസ്സ് എല്‍എന്‍ജി കയറ്റുമതി പദ്ധതി സ്ഥിതി ചെയ്യുന്നത്. പദ്ധതി അമേരിക്കയിലെ ഖത്തറിെൻറ ആദ്യ നിക്ഷേപമല്ല, അതേപോലെതന്നെ നിശ്ചയമായും അവസാനത്തെ നിക്ഷേപ പദ്ധതിയുമല്ലെന്ന് ചടങ്ങില്‍ സംസാരിക്കവെ സഅദ് ശരീദ അല്‍കഅബി പറഞ്ഞു. യുഎസ് ഊര്‍ജമേഖലയില്‍ 20 ബില്യണ്‍ ഡോളറിെൻറ നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് ഈ പദ്ധതിയിലെ നിക്ഷേപം. അമേരിക്കയുടെ എല്‍എന്‍ജി ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഏക നിക്ഷേപ തീരുമാനങ്ങളിലൊന്നാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഗോള്‍ഡന്‍ പാസ്സ് എല്‍എന്‍ജി കയറ്റുമതി പ്ലാൻറിെൻറ നിര്‍മാണത്തിന് പാതയൊരുക്കുകയെന്നതാണ് അന്തിമ നിക്ഷേപ തീരുമാനത്തിലൂടെ സാധ്യമാകുന്നത്.
16 മില്യണ്‍ ടണ്‍ ദ്രവീകൃത പ്രകൃതിവാതകമാണ് പ്ലാൻറിെൻറ പ്രതിവര്‍ഷ ഉത്്പാദനശേഷി. പദ്ധതി നടപ്പാക്കല്‍ പ്രവര്‍ത്തനങ്ങള്‍ സമീപഭാവിയില്‍ തന്നെ തുടങ്ങും. നിര്‍മാണഘട്ടത്തില്‍ അമേരിക്കയില്‍ പ്രത്യക്ഷമായും പരോക്ഷമായും 45,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിര്‍മാണത്തിനായി ഏകദേശം അഞ്ചുവര്ഷത്തോളമെടുക്കും. പദ്ധതിയിലൂടെ അമേരിക്കക്ക് 35 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക പ്രയോജനം ഉണ്ടാകും.