പ്രകൃതിവാതക ഉല്പാദനത്തില് കുതിപ്പേകും
text_fieldsദോഹ: ഖത്തർ എനർജിയുടെ പുതിയ പദ്ധതിയുടെ നിർമാണം പൂർത്തിയാകുന്നതോടെ എൽ.എൻ.ജി ഉൽപാദനത്തിൽ മേഖലയിൽ ഖത്തർ ഒന്നാമതാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഖത്തര്‍ വന്‍കരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉല്പാദകരാകുമെന്ന് ഊര്‍ജമേഖലയിലെ റിസര്‍ച്ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 2024ല്‍ 77.23 ദശലക്ഷം ടണ്ണാണ് എല്‍.എന്‍.ജിയാണ് ഖത്തര്‍ ഉല്പാദിപ്പിച്ചത്. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പദ്ധതികളില്‍നിന്ന് പൂർണമായ രീതിയിൽ ഉല്പാദനം സാധ്യമാകുന്നതോടെ 2027ല്‍ ഇത് 126 ദശലക്ഷം ടണ്ണാകും.
അതേസമയം, നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയിൽ നിന്നുള്ള ആദ്യ എൽ.എൻ.ജി കയറ്റുമതി 2031 അവസാനത്തോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഉല്പാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വര്‍ധിച്ച് 142 ദശലക്ഷം ടണ്ണിലെത്തും. ആഗോള പ്രകൃതി വാതക കയറ്റുമതിയില്‍ 18.8 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. ഉക്രെയ്ന് യുദ്ധത്തോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതകം വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എല്‍.എന്‍.ജിക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി.
ഇന്ത്യയടക്കമുള്ള ഇതര ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഖത്തര്‍ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഇതര ഏഷ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഉല്പാദിപ്പിക്കുന്നതിനേക്കാള് കൂടുതല്‍ എല്‍.എന്‍.ജി മിഡൽ ഈസ്റ്റില്‍നിന്ന് ഉല്പാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനര്‍ജിയുടെ പഠനം പറയുന്നു. അതേസമയം, എൽ.എൻ.ജി ഉൽപാദനത്തിന്റെ കരുത്തിൽ ഖത്തറിന്റെ സാമ്പത്തിക മേഖല വളർച്ചയുടെ പാതയിൽ അതിവേഗം കുതിക്കും. എൽ.എൻ.ജി ഉൽപാദനത്തിലൂടെ കയറ്റുമതി വരുമാനം വർധിപ്പിക്കുക മാത്രമല്ല, അനുബന്ധ വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും കാരണമാകുമെന്നും വിലയിരുത്തിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

