Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
shameer ahmad 0899
cancel

ദോഹ: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി. ചാലിശ്ശേരി സ്വദേശി പരിക്കുന്നത്ത് ഷമീർ അഹ്‍മദ് (44) ആണ് ശനിയാഴ്ച രാവിലെ ഹമദ് ഹാർട്ട് ആശുപത്രിയിൽ മരിച്ചത്.

പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഷമീറിനെ പിന്നീട് ഹമദ് ഹാർട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഖത്തറിൽ സ്‌കൈവേ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരൻ നൗഷാദ് ഖത്തറിലുണ്ട്. പിതാവ്: അഹ്‍മദ് പരിക്കുന്നത്ത്. മാതാവ്: സൈനബ. ഭാര്യ: റജുല. മക്കൾ: അസ്‍ലഹ്, മുസമ്മിൽ അഹ്‍മദ്, അബ്‍ല.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Palakkad passed away in Qatar
Next Story