Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശന വിസയിലെത്തിയ കൊച്ചി സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
സന്ദർശന വിസയിലെത്തിയ കൊച്ചി സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
camera_alt

ഷാനവാസ് ഹുസൈൻ (35) 

ദോഹ: ഹയ്യാ സന്ദർശന വിസയിലെത്തിയ എറണാകുളം സ്വദേശി ഷാനവാസ് ഹുസൈൻ (35) ഖത്തറിൽ നിര്യാതനായി. മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ഷാഹിദയുടെയും മകനാണ്.

രണ്ടാഴ്ച മുമ്പാണ് ഷാനവാസ് ഭാര്യക്കും മകനുമൊപ്പം ബന്ധുക്കളെ സന്ദർശിക്കാനായി ദോഹയിലെത്തിയത്. പിന്നാലെ സൗദിയിൽ പോയി ഉംറ നിർവഹിച്ച് മടങ്ങിയെത്തിയ ശേം, മൂന്നു ദിവസം മുമ്പ് താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണപ്പെട്ടു.

സബീനയാണ് ഭാര്യ. മുഹമ്മദ് ആദം ഏക മകനാണ്. സഹോദരങ്ങൾ: ഷബാന റിയാസ്, ഷിജിന അൻവർ. കൊച്ചിയിൽ ഹോട്ടൽ ബിസിനസ് നടത്തുകയായിരുന്നു ഷാനവാസ്.

കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മട്ടാ​ഞ്ചേരി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Kochi passed away in Qatar
Next Story