നീതിന്യായ മേഖലക്കും ദേശീയ സ്ട്രാറ്റജി
text_fieldsനീതിന്യായ മന്ത്രാലയത്തിന്റെ ദേശീയ സ്ട്രാറ്റജിക് പ്ലാൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: നീതിന്യായ മന്ത്രാലയം ദേശീയ സ്ട്രാറ്റജി പ്ലാൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ഉദ്ഘാടനം ചെയ്തു. ഷെറാട്ടൺ ദോഹ ഹോട്ടലിൽ നടന്ന ചടങ്ങിൽ നീതിന്യായ മന്ത്രി ഇബ്രാഹീം ബിൻ അലി അൽ മുഹന്നദി ഉൾപ്പെടെ വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തിന്റെ നിയമ സംവിധാനം മെച്ചപ്പെടുത്തുകയും, പൊതുജനങ്ങൾക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നതാണ് 2025-2030 കാലയളവിലേക്കുള്ള ദേശീയ നീതിന്യായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സുതാര്യത ഉറപ്പാക്കുക, കാര്യക്ഷമത വർധിപ്പിക്കുക, മാനുഷിക ശേഷി കെട്ടിപ്പടുക്കുക, അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ട് സേവന നിലവാരം മെച്ചപ്പെടുത്തുക എന്നിവയുമായാണ് ദേശീയ സ്ട്രാറ്റജി പ്രഖ്യാപിച്ചത്.
നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുക, നിയമ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തുക, നിക്ഷേപങ്ങളെ പിന്തുണക്കുക, സുസ്ഥിരത കൈവരിക്കുക, സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ വികസിപ്പിക്കുക, തൊഴിൽ ശേഷി വികസിപ്പിക്കുക തുടങ്ങി നിയമ മേഖലയുടെ സമസ്ത വികസനവും മാറ്റവും ദേശീയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

