Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേശീയ കായികദിനം...

ദേശീയ കായികദിനം ഫെബ്രുവരി എട്ടിന്​; പ്രോട്ടോകോൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ദേശീയ കായികദിനം ഫെബ്രുവരി എട്ടിന്​; പ്രോട്ടോകോൾ പ്രഖ്യാപിച്ചു
cancel
camera_alt

ദേശീയ കായികദിന പരിപാടി -ഫയൽചിത്രം

ദോഹ: കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ ആശങ്ക കുറഞ്ഞതിനുപിന്നാലെ ദേശീയ കായികദിനത്തെ വരവേൽക്കാൻ ഒരുങ്ങാം. ഫെബ്രുവരി രണ്ടാം വാരത്തിലെ ആദ്യ ചൊവ്വാഴ്ചയായ എട്ടാം തീയതിയാണ്​ ഖത്തറിന്‍റെ ദേശീയ കായികദിനം. ലോകകപ്പ്​ ഫുട്​ബാളിനെ വരവേൽക്കുന്ന വർഷമെന്ന നിലയിൽ ഏറെ സവിശേഷതകളും 2022ലെ കായികദിനത്തിനുണ്ട്​. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കായികദിനത്തിലെ പരിപാടികൾ സംബന്ധിച്ച്​ സംഘാടക സമിതി പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി വ്യക്തിഗത വിഭാഗങ്ങളിലെയും ടീം വിഭാഗങ്ങളിലെയും മത്സരങ്ങളും പരിപാടികളും തുറന്ന സ്ഥലങ്ങളിൽ മാത്രമായി നടത്താനാണ്​ നിർദേശം. ടീം ഇനങ്ങൾ ഉൾപ്പെടെ 15ൽ കൂടുതൽ പേർ ​ഒരു ഇനങ്ങളിലും പ​ങ്കെടുക്കാൻ പാടില്ല. ഇവർ വാക്സിൻ സ്വീകരിച്ചവരും ആയിരിക്കണം.

വാക്സിൻ സ്വീകരിക്കാത്ത അഞ്ചുപേർക്ക്​ വരെ വ്യക്​തിഗത ഇനങ്ങളിൽ പ​ങ്കെടുക്കാം. 12ന്​ താഴെ പ്രായമുള്ളവർക്കും പ​ങ്കെടുക്കാവുന്നതാണ്​. എന്നാൽ, 24 മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് ആന്‍റിജെൻ നെഗറ്റിവ്​ പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക്​ പ്രവേശനം നൽകുക. മത്സരങ്ങളിൽ പ​ങ്കെടുക്കുന്നവരും മറ്റും ഒരു മീറ്ററിൽ കുറയാത്ത സുരക്ഷിതമായ സാമൂഹിക അകലം പാലിക്കം. കാണികൾ, സംഘാടകർ, മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരും മാസ്​ക്​ അണിയണം. അതേസമയം, മത്സരാർഥികൾക്ക്​ തങ്ങളുടെ ഇനങ്ങളിൽ പ​ങ്കെടുക്കു​മ്പോൾ മാത്രം മാസ്ക്​ മാറ്റിവെക്കാം.

പാർക്കുകളിലെയും സ്​പോർട്സ്​ കേന്ദ്രങ്ങളിലെയും പരിശീലന സൗകര്യം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾക്ക്​ അനുസൃതമായി ഉപയോഗിക്കാം. അതേസമയം, പാനീയങ്ങൾ പോലുള്ള വസ്തുക്കൾ പങ്കിടാൻ പാടില്ല. എല്ലാ വേദികളിലും ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമായിരിക്കണം. കോവിഡ്​ സ്റ്റാറ്റസ്​ ആപ്ലിക്കേഷനായ ഇഹ്​തിറാസിൽ ഗ്രീൻ സ്റ്റാറ്റസ്​ ഉള്ളവർക്ക്​ മാത്രമേ മത്സരങ്ങളിലും വേദികളിലും പ്രവേശനമുണ്ടാവൂ. കോവിഡ്​ ബാധിച്ചവരാണെങ്കിൽ പി.സി.ആർ-ആന്‍റിജെൻ നെഗറ്റിവ്​ റിപ്പോർട്ടിന്‍റെ അടിസ്​ഥാനത്തിലായിരിക്കും പ്രവേശനം. ദേശീയ കായികദിനത്തിന്‍റെ ഭാഗമായി മത്സരങ്ങൾ നിയന്ത്രണങ്ങളോടെ നടത്താം. എന്നാൽ, ആരോഗ്യസുരക്ഷ കണക്കിലെടുത്ത്​ പ്രതിരോധ കുത്തിവെപ്പ്​ എടുക്കാത്തവരും 60 വയസ്സിന് മുകളിലുള്ളവരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മത്സര വേദികളിൽനിന്ന്​ മാറിനിൽക്കുന്നതാണ്​ നല്ലതെന്ന്​ സംഘാടക സമിതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Sports DaydohaProtocol
News Summary - National Sports Day on February 8; Protocol announced
Next Story