ദേശീയ കായിക ദിനാഘോഷം; കെ.എം.സി.സി ഖത്തർ സൗഹൃദ മത്സരങ്ങൾ ഏഷ്യൻ ടൗണിൽ
text_fieldsദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് കെ.എം.സി.സി ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കായികദിനാഘോഷം സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, ജില്ല ഭാരവാഹികൾ എന്നിവരുടെ സംയുക്ത സംഗമത്തിൽ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഐ.ബി.എൻ അജ്യാൻ ഗ്രൂപ്പുമായി സഹകരിച്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, സാംസ്കാരിക സംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.
വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ വടംവലി, ഫുട്ബാൾ, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മെഗാ മ്യൂസിക്, ലക്കി കോർണർ, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ സ്പോർട്സ് ആക്ടിവിറ്റീസ് എന്നിങ്ങനെയുള്ള പരിപാടികൾക്കൊപ്പം, മാർഷ്യൽ ആർട്സ് പ്രദർശനം, ഫിറ്റ്നസ് ട്രെയിനിങ് സെഷൻ, ബ്ലഡ് ഡൊണേഷൻ ക്യാമ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ 12 വരെ നീണ്ടുനിൽക്കുന്ന പരിപാടികളുടെ കൂടിയാലോചന യോഗത്തിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദു നാസർ നാച്ചി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

