ദേശീയ കായികദിനാഘോഷം
text_fieldsദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ മെംബേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വ്യായാമത്തിന്റെയും സ്ട്രച്ചിംഗിന്റേയും ആവശ്യകതയെ സംബന്ധിച്ച് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ഓർത്തോപീഡിക് ഫിസിയോ തെറാപ്പിസ്റ്റ് മുഹമ്മദ് അസ്ലം ക്ലാസ് നയിച്ചു. ആരോഗ്യകരമായ ജീവിത രീതിക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യത്തെ സംബസിച്ച് അബ്ദുൽ കരീം ആക്കോട് സംസാരിച്ചു. പ്രാക്ടിക്കൽ സെഷനോടൊപ്പം ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്തു.
റിയാസ് വാണിമേൽ, പി.ടി. ഹാരിസ്, ആശിഖ് ബേപ്പൂർ, ഷംസീർ, അസ്ലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

