Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലുലു ഹൈപ്പർമാർക്കറ്റിൽ...

ലുലു ഹൈപ്പർമാർക്കറ്റിൽ നാഷനൽ പ്രോഡക്ട് വീക്കിന് തുടക്കം

text_fields
bookmark_border
lulu hypermarket
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ഖ​ത്ത​ർ നാ​ഷ​ന​ൽ പ്രോ​ഡ​ക്ട് വീ​ക് യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ സ​മീ​പം

ദോ​ഹ: ഖ​ത്ത​രി ഉ​ൽ​പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ദേ​ശീ​യ ഉ​ൽ​പ​ന്ന വി​പ​ണ​ന വാ​ര’​ത്തി​ന് തു​ട​ക്ക​മാ​യി. ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​വി​ധ പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​മാ​യി ‘​നാ​ഷ​ന​ൽ പ്രോ​ഡ​ക്ട് വീ​ക്’ തു​ട​ങ്ങി​യ​ത്. ഡി​സം​ബ​ർ ആ​റു​വ​രെ നീ​ളു​ന്ന ഫെ​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം കാ​ർ​ഷി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ർ യൂ​സു​ഫ് ഖാ​ലി​ദ് അ​ൽ ഖു​ലൈ​ഫി നി​ർ​വ​ഹി​ച്ചു.

വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ​നാ​ഷ​ന​ൽ ​പ്രോ​ഡ​ക്ട് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സൈ​ഫ് ജാ​സിം അ​ൽ കു​വാ​രി, ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, ഖ​ത്ത​ർ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ, ലു​ലു മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യാ​ണ് പ്ര​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ള​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ഖ​ത്ത​ർ നാ​ഷ​ന​ൽ പ്രോ​ഡ​ക്ട് വീ​ക്കി​ൽ​നി​ന്ന്

ഖ​ത്ത​റി​ന്റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ഒ​രു​പി​ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​വും. പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി 2010 മു​ത​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​രം​ഭി​ച്ച ​വി​പ​ണ​ന മേ​ള​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ൾ, ഔ​ഷ​ധ​ങ്ങ​ൾ, കോ​ഴി ഇ​റ​ച്ചി, മു​ട്ട, വി​വി​ധ ഇ​റ​ച്ചി​ക​ൾ, പാ​ൽ, ഫ്രോ​സ​ൺ ഫു​ഡ്സ്, ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഗ്രോ​സ​റി, ബ്യൂ​ട്ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക വി​ഭാ​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു. ഗു​ണ​മേ​ന്മ​യും ന്യാ​യ​മാ​യ വി​ല​യു​മു​ള്ള ഒ​രു​പി​ടി പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന് സൈ​ഫ് അ​ൽ കു​വാ​രി പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷ​വും ക​മ്പ​നി​ക​ളു​ടെ​യും ഫാ​മു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ 77 ഫാ​മു​ക​ൾ ലു​ലു​വു​മാ​യി കൈ​കോ​ർ​ക്കു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷ​വും ഈ ​വ്യാ​പാ​ര മേ​ള കൂ​ടു​ത​ൽ സ​ജീ​വ​വും ശ്ര​ദ്ധേ​യ​വു​മാ​യി മാ​റു​ക​യാ​ണെ​ന്നും പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ന​ത്തി​ൽ ഖ​ത്ത​ർ വ​ള​രു​ന്ന​താ​യും ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് പ​റ​ഞ്ഞു. ബ​ല​ദ്ന, മ​സാ​ർ​ട്ടി, ഡാ​ൻ​ഡി, അ​ൽ മ​ഹ, ക്യൂ ​ബേ​ക്, റ​വ, ക്യൂ.​എ​ഫ്.​എം, റ​യാ​ൻ, ഖ​ത്ത​ർ പ​ഫ്കി, പേ​ൾ തു​ട​ങ്ങി നി​ര​വ​ധി ഖ​ത്ത​രി ബ്രാ​ൻ​ഡു​ക​ളും അ​ൽ റ​യാ​ൻ, ന​ബ​തി, അ​ൽ ഫ​ർ​ദാ​ൻ റീ​ജ​ന​ൽ അ​ഗ്രി, അ​ഗ്രി​കോ, സിം​സി​മ, ഉം​ഗ​ർ​ന് തു​ട​ങ്ങി 25ഓ​ളം പ്രാ​ദേ​ശി​ക ഫാ​മു​ക​ളും ലു​ലു​വി​ലെ ​പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketQatar NewsNational Product Week
News Summary - National Product Week begins at Lulu Hypermarket
Next Story