Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​ഷ​ന​ൽ...

നാ​ഷ​ന​ൽ പെ​യി​ന്റ്‌​സ് ഫാ​ക്ട​റീ​സ് ഡീ​ലേ​ഴ്‌​സ് സം​ഗ​മം ഫെ​ബ്രു​വ​രി 15ന്

text_fields
bookmark_border
നാ​ഷ​ന​ൽ പെ​യി​ന്റ്‌​സ് ഫാ​ക്ട​റീ​സ് ഡീ​ലേ​ഴ്‌​സ് സം​ഗ​മം ഫെ​ബ്രു​വ​രി 15ന്
cancel
camera_alt

നാ​ഷ​ണ​ൽ പെ​യി​ന്റ്‌​സ് ഫാ​ക്ട​റീ​സ് ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പെ​യി​ന്റ് ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ നാ​ഷ​ണ​ൽ പെ​യി​ന്റ്‌​സ് ഫാ​ക്ട​റീ​സ് ക​മ്പ​നി വാ​ർ​ഷി​ക ഡീ​ലേ​ഴ്‌​സ് സം​ഗ​മം ഫെ​ബ്രു​വ​രി 15 ന് ​വൈ​കീ​ട്ട് ആ​റി​ന് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ലെ ഗി​വാ​ന ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2025 ൽ ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ക​മ്പ​നി​യു​ടെ ഡീ​ല​ർ​മാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും​ചെ​യ്യും.

2026ലേ​ക്കു​ള്ള ക​മ്പ​നി​യു​ടെ പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളും ച​ട​ങ്ങി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. ക​മ്പ​നി​യു​ടെ ടെ​ക്നി​ക്ക​ൽ ടീം ​ആ​ണ് പു​തി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ക്കു​ക. ഖ​ത്ത​റി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ നൂ​ത​ന​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ക​മ്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബി​ൻ സാ​ല അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. ​

റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​മ്പ​നി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഹ​മ്മ​ദ് ബി​ൻ സാ​ല അ​ൽ ഖു​ലൈ​ഫി, സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ജോ​ൺ എ​ബ്ര​ഹാം, അ​സി​ന്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ ലി​യാ​ഖ​ത്ത്‌ അ​ഞ്ചും എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - National Paints Factories Dealers Association on February 15th
Next Story