ദേശീയ ഒളിമ്പിക് കമ്മിറ്റി അസോസിയേഷൻ: ശൈഖ് ജൂആൻ അനോക് വൈസ് പ്രസിഡന്‍റ്
text_fieldsശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനിയെ ദേശീയ ഒളിമ്പിക് കമ്മിറ്റി അസോസിയേഷൻ (അനോക്) വൈസ് പ്രസിഡനന്‍റായി തിരഞ്ഞെടുത്തു. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന അനോക് ജനറൽ അസംബ്ലിയിലാണ് ശൈഖ് ജൂആനെ എതിരില്ലാതെ സീനിയർ വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫിജിയിൽ നിന്നുള്ള റോബിൻ മിച്ചൽ അനോക് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ കുവൈത്തിലെ ശൈഖ് അഹമദ് അൽ ഫഹദ് അൽ സബാഹ് വിട്ടു നിന്നതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇടക്കാല പ്രസിഡന്റായി സ്ഥാനം വഹിച്ചുവരുകയായിരുന്നു മിച്ചൽ.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലുള്ള ഒളിമ്പിസം 365 കമീഷനിലേക്ക് ശൈഖ് ജൂആൻ ഈയിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്തുണക്ക് നന്ദിയർപ്പിച്ച ശൈഖ് ജൂആൻ, പദവിയിലേക്ക് നാമനിർദേശം ചെയ്ത ഏഷ്യൻ ഒളിമ്പിക് കൗൺസിലിന് നന്ദി അറിയിച്ചു.
ദേശീയ ഒളിമ്പിക് കമ്മിറ്റി കുടുംബത്തിന്റെ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നത് തുടരാൻ കഠിനമായി പരിശ്രമിക്കുമെന്നും ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ച് ആവേശഭരിതനാണെന്നും ശൈഖ് ജൂആൻ പറഞ്ഞു. ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കിടയിൽ ആശയവിനിമയവും വിവരങ്ങൾ പങ്കുവെക്കുന്നതിലും അനോക് വലിയ പങ്കാണ് വഹിക്കുന്നതെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പ്രസിഡന്‍റേ റോബിൻ മിച്ചൽ, കൗൺസിൽ, അനോക് ടീം എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

