ദോഹ: ഉൽസവാന്തരീക്ഷത്തിൽ ഖത്തര്‍ ദേശീയ മ്യൂസിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥ ാനി ഉദ്ഘാടനം ചെയ്തു.
അറബ്, ഇസ്ലാമിക സംസ്ക്കാരങ്ങളേയും ഖത്തരി പാരമ ്പര്യത്തേയും ആധുനികതയുമായി സമഗ്രമായ രീതി യില്‍ ചേര്ത്തുവെക്കു ന്ന രീതിയില്‍ മ്യൂസിയത്തെ വികസിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത പിതാ വ് അമീറിനാണ് ഇത് സമര്‍പ്പിക്കുന്നതെന്ന് അമീർ ശൈഖ് തമീം ഉദ്ഘാടനപ്രസംഗ ത്തിൽ പറഞ്ഞു.
കലാശേഖരങ്ങള്‍ കൂട്ടിവെക്കാനോ പഴയകാലത്തെ എടുത്തു സൂക്ഷിക്കാനോ മാത്രമല്ല മ്യൂസിയം. അതിനപ്പുറം ഖത്തറിലെ പൊതുജനങ്ങള്‍ക്ക ും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം ഖത്തറിെൻറ പഴയകാലവും വ ര്ത്തമാനവും ലോകത്തിലെ സ്ഥാനവും അടയാളപ്പെടുത്താനാണ് ഇതിലൂടെ ശ്രമ ിക്കുന്നത്.
പുതിയകാലത്തി െൻറ കാഴ്ചപ്പാടിലൂടെ തങ്ങളുടെ ഭൂതകാലത്തേക്കും പരിസ്ഥിതിയിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരി ക്കാനാണ് ശ്രമിക്കുന്നത്.
ഈ മ്യൂസിയവും മറ്റു മ്യൂസിയങ്ങളും പണിതുവെച്ചത് ജനങ്ങള്‍ക്കു വേണ്ടിയാണ്. മ്യൂസിയം സന്ദര്‍ശിക്കുന്നതി ലൂടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും അവ തങ്ങളുടെ അനുഭവ കൈമാറ്റത്തിന് ഉപയോഗപ്പെടുത്താനും സാധിക്കും.
രാജ്യത്തിെൻറ വളരെ വേഗത്തിലുള്ള മികച്ച നഗരവത്ക്കരണം വളരെ ശ്രദ്ധയോടെയുള്ള പദ്ധതി പ്രവര്‍ത്തന ങ്ങളിലൂടെയാണ് നേടാനാവുക. വേഗത്തിലുള്ള സാങ്കേതിക പുരോഗതിയും ആഗോളവത്ക്കരണവും പ്രതി രോധിക്കുന്നതിന്പകരം നമ്മുടെ മൂല്യങ്ങളും ധാര്‍മികതയും സാംസ്ക്കാരിക അസ്ഥിത്വവും സംരക്ഷിച്ച് വിക സനത്തിനും പുരോഗതിക്കും ശ്രമിക്കണം. മ്യൂസിയങ്ങളും മറ്റ് സാംസ്ക്കാരിക സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കുള്ള ഇടങ്ങളായി വളര്‍ത്തിയെടുക്കണം. ഭാവി കരുപ്പിടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് വിവേകത്തോടെയുള്ള ശബ്ദം ആവശ്യമുണ്ട്. വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, വിവിധ മാധ്യമങ്ങള്‍, നാഷണല്‍ ലൈബ്രറി, വാര്‍ഷിക പു സ്തക മേള, കതാറയിലെ വിവിധ ആഘോഷങ്ങളും കലാപ്രകടനങ്ങളും, പഴയ സൂക്കുകള്‍, ആര്‍ട്ട് ഗ്യാലറികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തെ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവരാടിസ്ഥാനത്തിലുള്ള സാമ്പത്തികവും മാനുഷിക വികസനവുമാണ് ഞങ്ങളുടെ ലക്ഷ്യം. സമ്പന്നമായ കായിക സാംസ്ക്കാരിക രംഗത്തിലൂടെ സൃഷ്ടിക്കുന്ന സാമ്പത്തിക മാതൃകയാണ് രാജ്യത്തിെൻറ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തുന്നത്. സമ്പന്നമായ സാംസ്ക്കാരിക രംഗം ടൂറിസം രംഗത്ത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്.
ലോകകപ്പ് 2022മായി ബന്ധപ്പെട്ട് കായിക–കലാ–സാംസ്ക്കാരിക ആഘോഷങ്ങള്‍ക്ക് രൂപം നല്‍കുന്നതോടെ ലോകത്തിലെ എല്ലാ ഫുട്ബാള്‍ ആരാധകരുമായും ഐക്യദാര്‍ഢ്യപ്പെടാന്‍ സാധിക്കും. രാജ്യവികസനത്തിലും സാംസ്ക്കാരിക പദ്ധതികളിലും ഇന്ന് പുതിയ ചുവടുവെയ്പാണ് നടത്തുന്നത്.
നിലവാരമുള്ള ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് രാജ്യം നിരവധി പദ്ധതികളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ എല്ലാ ഭാ ഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളേയും ഇതിലേക്ക് ക്ഷണിക്കുന്നു. വൈവിധ്യവത്ക്കരണത്തിലൂടെയും സഹന ത്തിലൂടേയുമുള്ള പുരോഗമനമാണ് ലക്ഷ്യം വെക്കുന്നത്.
ഉപരോധത്തിന് ശേഷം രാജ്യം കൂടുതൽ കരുത്താർജിച്ചു
2017 ജൂണിന് ശേഷം ഖത്തര്‍ കൂടുതല്‍ കരുത്താര്ജ്ജിച്ചിട്ടുണ്ടെന്ന് അമീർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ കെട്ടിപ്പടുക്കാനും സാമ്പത്തിക രംഗം ശക്തിപ്പെടുത്താനും മാന്യതയും മനുഷ്യത്വവും നിലനി ര്‍ത്താനും വിവരങ്ങള്‍ പരസ്പരം കൈമറുന്നതിലൂടെ പരസ്പരം മനസ്സിലാക്കാനും അനുഭവങ്ങള്‍ പങ്കുവെ ക്കാനും ബഹുമാനം നിലനിര്‍ത്താനും സാധിക്കും. നിരവധി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തിെൻറ ഉത്പന്നമാണ് ഖത്തര്‍ നാഷണല്‍ മ്യൂസിയം. എല്ലാ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയിലൂ ടേയും എല്ലാ മേഖലകളിലും സഹകരണത്തിലൂടെയുമാണ് നമ്മള് മുന്നോട്ടു പോകുന്നതെന്നും അമീർ പറഞ്ഞു. അമീറിെൻറ സ്വകാര്യപ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് ആൽ മഹ്മൂദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നിരവധി രാഷ്ട്രനേതാക്കൾ
തുര്‍ക്കി വൈസ് പ്രസിഡൻറ് ഫുആദ് ഒക്ടെ, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി, കുവൈത്തിെൻറ ഫസ്റ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ്, ഒമാൻ പൈതൃക സാംസ്ക്കാരിക മന്ത്രി സയ്യിദ് ഹൈഥം ബിന്‍ താരീഖ് അല്‍ സയ്ദ്, ജര്‍മന്‍ അന്താരാഷ്ട്ര സാംസ്ക്കാ രിക, ഫെഡറല്‍ ഫോറിന് ഓഫിസ് സഹമന്ത്രി മിഷേല്‍ മുന്ടെഫിറിംഗ്, ഫ്രഞ്ച് റിപ്പബ്ലിക്കിെൻറ മുന്‍ പ്രസിഡൻറ് നിക്കോളസ് സര്‍കോസി, റോം മേയര്‍ വിര്‍ജിനിയ റഗ്ഗി, അസര്ബൈജാന് ഉപദേശക സൗദ മുഹമ്മദ് അലീവ് തു ടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.